World

കോറോണ; ഗള്‍ഫിലെ ആദ്യമരണം; ബഹ്‌റിനില്‍ 65കാരി മരിച്ചു

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മനാമ:  ബഹ്‌റിന്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഗള്‍ഫിലെ ആദ്യ കോവിഡ് മരണമാണിത്. 65 വയസുള്ള സ്ത്രീയാണ് മരിച്ചത്. നേരത്തെതന്നെ ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മാസം ഇറാനില്‍ നിന്ന് എത്തിയതാണ് ഇവര്‍. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.

ഏഴ് സ്ത്രീകളും എട്ടുപുരുഷന്‍മാരും ഉള്‍പ്പെടെ 17 പേര്‍കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 77 ആയി. നിലവില്‍ 143 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഒരാളൊഴികെ ബാക്കി എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇറ്റലി, ദക്ഷിണ കൊറിയ, ഈജിപ്ത്, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന എല്ലാവരും വീടുകളില്‍ പ്രത്യേക മുറികളില്‍ താമസിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍