World

നെല്‍സണ്‍ മണ്ടേലയുടെ മകളുടെ മരണം കോവിഡ് ബാധിച്ച്

നെല്‍സണ്‍ മണ്ടേലയുടെ മകളുടെ മരണം കോവിഡ് ബാധിച്ച്

Author : സമകാലിക മലയാളം ഡെസ്ക്


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍ഡ്‌സി മണ്ടേല മരിച്ചത് കോവിഡ് ബാധിച്ചെന്നു സ്ഥിരീകരണം. 59കാരിയായ സിന്‍ഡ്‌സി തിങ്കളാഴ്ച രാവിലെ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.  പിന്നീടു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

2015മുതല്‍ ഡെന്‍മാര്‍ക്കിലെ സൗത്ത് ആഫ്രിക്കന്‍ അംബാസഡര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാലുമാക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം താമസിച്ചുവരികയായിരുന്നു സിന്‍ഡ്‌സി.

1985ല്‍ വെള്ളക്കാരുടെ വര്‍ണവിവേചനത്തിന് എതിരായ സംഘര്‍ഷങ്ങളെ അപലപിച്ചാല്‍ മണ്ടേലയെ ജയില്‍ മോചിതനാക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം എഴുതിയ കത്ത് പൊതുവേദിയില്‍ വായിച്ചതോടെയാണ് സിന്‍ഡ്‌സി ജനശ്രദ്ധ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നോട്ടീസില്ല

പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്‍ടോസ് എറിയുന്നത് നിര്‍ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്‍മാരെ വിമര്‍ശിച്ച് ഗാവസ്‌കര്‍

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല്‍ പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു