World

ബസ് യാത്രയ്ക്കിടെ പാര്‍ലമെന്റ് അംഗത്തിന് മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്തു; ഞെട്ടല്‍ പങ്കുവെച്ച് എംപി 

തന്റെ മുന്നില്‍ വന്ന് അയാള്‍ സ്വയംഭോഗം ചെയ്യുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ ഞെട്ടലിലായിരുന്നു താന്‍ എന്നാണ് നാസ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍; പാക്കിസ്ഥാന്‍ വംശജയായ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം നാസ് ഷായ്ക്ക് മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്ത് യുവാവ്. ലണ്ടനില്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് നാസിന് മോശം അനുഭവമുണ്ടായത്. ബ്രാഡ്‌ഫോര്‍ഡ് വെസ്റ്റില്‍ നിന്നുള്ള ലേബര്‍പാര്‍ട്ടി നേതാവാണ് നാസ്. സംഭവത്തെക്കുറിച്ച് നാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 

തന്റെ മുന്നില്‍ വന്ന് അയാള്‍ സ്വയംഭോഗം ചെയ്യുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ ഞെട്ടലിലായിരുന്നു താന്‍ എന്നാണ് നാസ് പറയുന്നത്. താന്‍ ഇപ്പോഴും ഞെട്ടലില്‍ തന്നെയാണെന്നാണ് നാസ് പറയുന്നത്. ഏപ്രില്‍ ഒന്നിനാണ് സംഭവമുണ്ടായത്. സെന്‍ട്രല്‍ ലണ്ടനിലെ വൈറ്റ്ഹാളില്‍ ബസ് ഇറങ്ങിയ നേതാവ് ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തനിക്ക് ഇതുവരെ ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നാണ് നാസ് പറയുന്നത്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും നിശബ്ദരാവുകയാണ് ചെയ്യുന്നതെന്നും നാസ് പറഞ്ഞു. 

ലൈംഗിക അധിക്രമങ്ങളില്‍ 90 ശതമാനവും റിപ്പോര്‍ട്ട് ചെയ്യാതെ പോവുകയാണെന്നാണ് ബ്രിട്ടീഷ് എംപി പറയുന്നത്. ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നും അവര്‍ വ്യക്തമാക്കി. സംഭവം നടന്ന ഉടന്‍ ബസിന്റെ ഡ്രൈവറോട് കാര്യം പറഞ്ഞെങ്കിലും അയാള്‍ അപ്പോഴേക്കും രക്ഷപ്പെടുകയായിരുന്നു എന്നാണ് എംപി പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍