World

വിക്ടോറിയ തടാകത്തില്‍ ബോട്ട് മുങ്ങി; 136 പേര്‍ കൊല്ലപ്പെട്ടു

പരിധിയില്‍ കവിഞ്ഞും ആളുകള്‍ കയറിയതാണ് അപകടകാരണമെന്നും ബോട്ടില്‍ വെള്ളം കയറിയപ്പോള്‍ ആളുകള്‍ ഒരു വശത്തേക്ക് നീങ്ങിയതോടെ പൂര്‍ണമായും മുങ്ങുകയായിരുന്നുവെന്നും രക്ഷാ പ്രവര്‍ത്തകര്‍

Author : സമകാലിക മലയാളം ഡെസ്ക്


 ടാന്‍സാനിയ: കടത്ത് ബോട്ട് വിക്ടോറിയ തടാകത്തിലേക്ക് മറിഞ്ഞ് 136 പേര്‍ കൊല്ലപ്പെട്ടു. 200 പേരോളം ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ബുഗോറിയയില്‍ നിന്നും ഉക്ര ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. 
പരിധിയില്‍ കവിഞ്ഞും ആളുകള്‍ കയറിയതാണ് അപകടകാരണമെന്നും ബോട്ടില്‍ വെള്ളം കയറിയപ്പോള്‍ ആളുകള്‍ ഒരു വശത്തേക്ക് നീങ്ങിയതോടെ പൂര്‍ണമായും മുങ്ങുകയായിരുന്നുവെന്നും രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. റെഡ്‌ക്രോസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 
അപകടത്തില്‍ വിദേശികളാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമാവധി 100 പേര്‍ക്ക് യാത്ര ചെയ്യാനുള്ള ബോട്ടിലാണ് അമിതമായി ആളുകളെ കയറ്റിയതെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം