World

വിശന്നാല്‍ പിന്നെ എന്തുചെയ്യും?  ഹെലികോപ്ടര്‍ മക്‌ഡൊണാള്‍സിന് മുന്നില്‍ നിര്‍ത്തി പൈലറ്റ്

വിശപ്പ സഹിക്കാതെ വന്നപ്പോള്‍ പൈലറ്റിന് മുന്നില്‍ മറ്റൊരു പോംവഴിയുമില്ലായിരുന്നു. തന്റെ മുന്നില്‍ കണ്ട മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിന് മുന്നില്‍ പൈലറ്റ്‌ ഹെലികോപ്ടര്‍ നിര്‍ത്തി ഭക്ഷണം വാങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഹെലികോപ്റ്റര്‍ ഓടിക്കുന്നതിനിടെ അസഹ്യമായ വിശപ്പ സഹിക്കാതെ വന്നപ്പോള്‍ പൈലറ്റിന് മുന്നില്‍ മറ്റൊരു പോംവഴിയുമില്ലായിരുന്നു. തന്റെ മുന്നില്‍ കണ്ട മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിന് മുന്നില്‍ പൈലറ്റ ഹെലികോപ്ടര്‍ നിര്‍ത്തി ഭക്ഷണം വാങ്ങി. സംഭവം നടന്നത് ഓസ്ട്രലിയയിലെ സിഡ്‌നി നഗരത്തിലാണ്. അപ്രതീക്ഷിതമായി ഹെലികോപ്റ്റര്‍ നിര്‍ത്തിയപ്പോള്‍ അധികൃതരും ജീവനക്കാരും അമ്പരന്നു. എന്തോ അടിയന്തിരാവാശ്യമാകുമെന്നാണ ആദ്യം എല്ലാവരും പ്രതീക്ഷിച്ചത്‌ . എന്നാല്‍ അവരെ ഞെട്ടിച്ച് ഭക്ഷണം വാങ്ങിയപ്പോഴാണ് അവര്‍ക്കും കാരയം മനസിലായത്.

പൈലറ്റ് ഭക്ഷണം വാങ്ങിയ സംഭവം ഒാസ്‌ട്രേലിയയിലെ നൈന്‍ന്യൂസാണ് പുറത്ത് വിട്ടത.ശനിയാഴ്ച വൈകിട്ട് റൗസ് ഹില്‍ മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിെന്റ മുറ്റത്താണ് ഹെലികോപ്?റ്റര്‍ നിര്‍ത്തി പൈലറ്റ് ഭക്ഷണം വാങ്ങിയത്.

ഭക്ഷണം വാങ്ങിയ ശേഷം റസ്‌റ്റോറന്റിലെ ലോണില്‍ നില്‍ക്കുന്ന തന്റെ ചിത്രം പകര്‍ത്തിയതും പൈലറ്റ് തന്നെയായിരുന്നു. ഏതായാലും ഹെലികോപറ്റര്‍ ലാന്റ ചെയ്യുന്നതും ഭക്ഷണം വാങ്ങിയ ശേഷം പറന്നുയരുന്നതുമായ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

റസ്റ്റോറന്റ് അധികൃതരോട് അനുവാദം വാങ്ങിയശേഷമാണ ലാന്റ് ചെയ്തതെങ്കില്‍ നിയമപരമായി തെറ്റില്ലെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ഇത്തരത്തിലുള്ള ലാന്റിങ് സുരക്ഷിതമല്ലെന്നും അധികൃതര്‍ തന്നെ പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!