World

ശുദ്ധവായു വില്‍പ്പനയ്ക്ക്; മൂന്ന് കുപ്പിയ്ക്ക് ഓഫര്‍ പ്രൈസ് 1400 രൂപ

രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഉള്‍പ്പടെ കുപ്പിയിലെ ശുദ്ധവായു വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഓക് ലാന്റ്: പ്രാണവായു വില കൊടുത്തു വാങ്ങേണ്ട കാലം വരുമെന്ന പ്രകൃതി സ്‌നേഹികളുടെ മുന്നറിയിപ്പ് സത്യമായി. ഇപ്പോള്‍ ശുദ്ധവായു വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നു. ന്യൂസിലന്റിലാണ് ശുദ്ധവായു വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 

കിവിയാന എന്ന കമ്പനി വിപണിയിലെത്തിച്ചിരിക്കുന്ന ശുദ്ധവായു  വാങ്ങാനെത്തുന്നവര്‍ക്ക് ഓഫറുകളും ലഭ്യമാണ്. മൂന്ന് കുപ്പിക്ക് കമ്പനി ഓഫര്‍ പ്രകാരം 1400 രൂപയാണ് വില. ഓക്ക് ലാന്‍ഡ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഉള്‍പ്പടെ കുപ്പിയിലെ ശുദ്ധവായു വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ശ്വസിക്കാനുളള മാസ്‌കുകളും ലഭ്യമാണ്. 

സോഷ്യല്‍മീഡിയ വഴി വമ്പിച്ച പ്രചരണമാണ് കുപ്പിയിലാക്കിയ ശുദ്ധവായുവിന് ലഭിക്കുന്നത്.  ലോകമെമ്പാടും ശുദ്ധവായു വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ന്യൂസിലന്റിലെ ദക്ഷിണ പര്‍വ്വത മേഖലകളില്‍ നിന്ന് ശേഖരിച്ച ശുദ്ധവായുവാണ് കുപ്പികളിലാക്കി വിതരണം ചെയ്യുന്നതെന്ന് കമ്പനി  അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക