World

സ്‌കൂള്‍ കൂട്ടക്കൊല നടത്തിയത് 'ചെകുത്താന്‍' പറഞ്ഞിട്ട്; വിചിത്ര മൊഴിയുമായി പ്രതി 

അമേരിക്കയെ ഞെട്ടിച്ച പാര്‍ക്ക്‌ലന്‍ഡ് ഫ്‌ളോറിഡ സ്‌കൂള്‍ കൂട്ടക്കൊലയില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

മിയാമി: അമേരിക്കയെ ഞെട്ടിച്ച പാര്‍ക്ക്‌ലന്‍ഡ് ഫ്‌ളോറിഡ സ്‌കൂള്‍ കൂട്ടക്കൊലയില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 17 പേരെ വെടിവെച്ചുകൊന്ന കൗമാരക്കാരനായ നിക്കോളസ് ക്രൂസ് ചെകുത്താന്റെ ഉപദേശപ്രകാരമാണ് കൊല നടത്തിയതെന്ന  മൊഴിയാണ് അന്വേഷണഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.

കത്തിക്കുക, കൊല്ലുക, നശിപ്പിക്കുക എന്നി മൂന്നുവാക്കുകള്‍ നിരന്തരം തന്റെ തലയില്‍ ചെകുത്താന്‍ മന്ത്രിച്ചതായി നിക്കോളാസ് ക്രൂസ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. വര്‍ഷങ്ങളായി ചെകുത്താന്‍ തന്നെ നിരന്തരം ശല്യം ചെയ്തു വരുകയാണ്. ആദ്യം ആയുധങ്ങള്‍ വാങ്ങി മൃഗങ്ങളെ കൊല്ലാനും തുടര്‍ന്ന് എല്ലാം നശിപ്പിക്കാനുമായിരുന്നു ചെകുത്താന്റെ ഉപദേശം. ഇതിനിടയില്‍ ആരാണ് ചെകുത്താന്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുമുണ്ട്. ചോദ്യം ചെയ്യലിന് ഇടയില്‍ തന്നെ കൊല്ലാനും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

17 പേരുടെ മരണത്തിന് ഇടയാക്കിയ ഫ്്‌ളോറിഡ വെടിവെയ്പ്പിന് രണ്ടുമാസം മുന്‍പ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വേദനസംഹാരി അധികം കഴിച്ച് 2017ല്‍ അമ്മ മരിച്ചതിലുളള മനോവിഷമമാണ് ആത്മഹത്യ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ക്രൂസ് മൊഴിയില്‍ പറയുന്നു. സൗഹൃദ വലയം ഇല്ലാത്ത തന്നെ ഏകാന്തത വേട്ടയാടിയിരുന്നതായും 217 പേജ് വരുന്ന കുറ്റസമ്മതമൊഴിയില്‍ 19കാരന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി