Representative image created by AI Image generator AI Image
Pen Drive

ധൂമാത്മകം - അനിൽ കുമാർ എംആർ എഴുതിയ കവിത

Author : അനിൽ കുമാർ എംആർ

തെങ്ങിൻമൂട്ടിലേക്ക്

ചാഞ്ഞിരുന്ന്

എളിക്കൂട് തുറന്നെടുത്ത ബീഡി

ലിപ് ലോക്കിലിട്ടു

തീ പകർന്ന്

കാഴ്ചക്ക് വെളിവേകി

സാരിത്തുമ്പും

ചുരുൾ മുടിയും പറത്തി

കുഴഞ്ഞാടിയ

ആദ്യപുകക്കു പിന്നാലെ

മനസ്സു ചഞ്ചലിച്ചതിൽ

തന്നെത്തന്നെ പുച്ഛിച്ചു

തെറ്റുതിരുത്തി

വീണ്ടുമൊന്നിരുത്തി വലിച്ചു

വീഴ്ചയുടെ കാരണങ്ങളിലേക്ക്

ചൂഴ്ന്നിറങ്ങി

വർഗീയധ്രുവീകരണം

മധ്യവർഗ അരാഷ്ട്രിയത

നവമാധ്യമങ്ങളുടെ ദുഷ്പ്രചരണം….

വലതുപക്ഷവ്യതിയാനം

അണികളുടെ കൊഴിഞ്ഞുപോക്ക്

ന്യൂനപക്ഷ പ്രീണനം …

വൈരുദ്ധ്യങ്ങളുടെ

സംഘർഷം താങ്ങാനാവാതെ

തലച്ചോറുചുറ്റി

പുറത്തചാടിയ

രണ്ടാമത്തെ പുക

നീണ്ടതാടിരോമങ്ങൾ വിറപ്പിച്ച്

പുരുഷാകൃതി പൂണ്ടു

മുന്നിൽ നിന്നു

നെഞ്ചോടു ചേർത്തുവച്ചിട്ടുള്ള

താടിക്കാരുടെ

ചില്ലിട്ട ചിത്രങ്ങൾ

ഒന്നൊന്നായി പൊടിതട്ടി

വിശകലനം തുടങ്ങി

മാർക്സ് , ലെനിൻ, ചെ

ഹോചിമിൻ, എംഗൽസ്

കാസ്ട്രോ,  …..

വിരലുകളുടെ പീഡനത്തിൽ

ഞെളിപിരി കൊണ്ട ബീഡി

തലപുകഞ്ഞു ശോഷിച്ചു

ധീരരക്തസാക്ഷികളെ

മനസ്സിലുറപ്പിച്ച്

സത്യംവെളിപ്പെടണേയെന്നു

 കണ്ണടച്ചു തുറന്നപ്പോൾ

വയറെത്തുംതാടി

കട്ടിക്കണ്ണട

നെറ്റിപ്പൊട്ട്

മുട്ടറ്റം നിക്കറ്

മുട്ടൻമുളവടി ….

ഫാസിസംതുലയട്ടെ

വിപ്ലവം ജയിക്കട്ടെ

തുടങ്ങിയ ഉശിരൻമുദ്രാവാക്യങ്ങൾ

തൊണ്ടക്കുഴിയിലെ

കെട്ടുപൊട്ടിച്ച്

പറപറപ്പൻ ചുമയായി

ചിന്നിച്ചിതറി

മൂന്നു ചുവട് തൊങ്കി

ലോഡുസൈക്കിളിൻ്റെ

പൊന്തിയ സീറ്റിൽ

ചന്തിയുറപ്പിച്ച്

വാലിന്മേൽച്ചിറ ഷാപ്പ് ലാക്കാക്കി

വൈരുദ്ധ്യത്തിൽ നിന്നും

യാഥാർത്ഥ്യത്തിലേക്ക്

പെടലിളക്കി

വലിച്ചെറിഞ്ഞ കുറ്റിയിലെ

അവസാനത്തെ പുക

പത്തിവിടർത്തി

നാവിട്ടിളക്കി

പിന്നാലെ പാഞ്ഞു

Malayalam poem written by Anilkumar MR

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, നാളെ നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

വിപണിയില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; ലാര്‍ജ് ക്യാപും മിഡ് ക്യാപും സ്‌മോള്‍ ക്യാപും തമ്മിലുള്ള വ്യത്യാസമെന്ത്?

പാലക്കാടും കോയമ്പത്തൂരും അടക്കം പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ; സിഎജി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

'ഇതിന്റെ വല്ല ആവശ്യവുമുണ്ടോ ? റൂമിൽ പോയി തിരുമ്മലും ഓയിൽമെന്റ് തേക്കലും; 'ബ്ലാസ്റ്റി'ന് വൻ വരവേല്പ് കിട്ടിയത് കേരളത്തിൽ നിന്ന്'

മാസം 5000 രൂപ ഇടാമോ?, 20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം; 'കിടിലന്‍' എസ്‌ഐപി ഫോര്‍മുല