ഗൗതം ജിനീഷ് എഴുതിയ കവിത AI Image
Pen Drive

അത് അവിടെ കിടന്നു - ഗൗതം ജിനീഷ് എഴുതിയ കവിത

Author : ഗൗതം ജിനീഷ്

ത് അവിടെ കിടന്നു

അമ്മ വിരലുകള്‍ക്കിടയില്‍

എന്തോ തിരുമ്മുന്നുണ്ടായിരുന്നു,

ചാരമാവാത്ത ഒരു കഷ്ണം പുകയിലയോ

അതോ വെറുമൊരു മണ്ണോ.

അങ്ങോട്ട് നോക്കരുത് എന്ന് മാത്രം പറഞ്ഞു.

മുറ്റത്ത്

ചിലര്‍ കുട നിവര്‍ത്തുന്നുണ്ടായിരുന്നു.

മഴ പെയ്യുന്നുണ്ടായിരുന്നില്ല,

എങ്കിലും അവര്‍ കുട നിവര്‍ത്തി.

ആ വരികള്‍ എനിക്ക് ഓര്‍മ്മയില്ല.

അവര്‍ വേഗത്തില്‍ വായിച്ചു തീര്‍ത്തത്

അയാളുടെ പേരായിരുന്നോ

അതോ റേഷന്‍ കാര്‍ഡിലെ നമ്പറുകളോ?

എനിക്ക് വലിയ തക്കാളികള്‍ കാണണമായിരുന്നു.

അമ്മ പറഞ്ഞ ആ വണ്ടിയില്‍

അയാള്‍ കയറിപ്പോയെങ്കില്‍,

അതില്‍ തക്കാളികള്‍ ഉണ്ടായിരുന്നിരിക്കണം.

ചെരിപ്പുകള്‍

പിന്നെയും അവിടെത്തന്നെ കിടന്നു.

അതില്‍ ഒരെണ്ണത്തിന്റെ വള്ളി

പൊട്ടിയിട്ടുണ്ടായിരുന്നു.

അത് മാറ്റിവെക്കാന്‍ ആരും നോക്കിയില്ല.

ഉപ്പ് കയ്പ്പ് തിന്നുന്നു.

നാവ് വരളുന്നു.

അത്രമാത്രം.

Malayalam poem written by Goutham Jineesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല

പൊള്ളുന്ന ചൂടില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിയന്ത്രണം; കുവൈത്തില്‍ മുന്നറിയിപ്പ്

ആശങ്കയായി വീണ്ടും എണ്ണവില വര്‍ധന, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം

'എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു'; അന്‍സിബയുടെ ആരോപണത്തില്‍ ടിനി ടോം

സീറാം സാംബശിവ റാവു ഐഎഎസ് പുതിയ എക്‌സൈസ് കമ്മീഷണര്‍

SCROLL FOR NEXT