representative image created by Ai image generator Ai image generator
Pen Drive

മഥനം - ഇവി സുജനപാല്‍ എഴുതിയ കവിത

Author : ഇവി സുജനപാല്‍

ഴമടിച്ചികള്‍ മിഥുനതരുണനൊളി

കണ്ണെറിഞ്ഞിട്ടും,

മഞ്ഞ നൂലിഴയില്‍

വെയില് തുന്നിയ

പകല് പൂഞ്ചേല

കതിരവ -

ന്നഴകാലുടുത്തു മുകില്‍-

മലയിറങ്ങുമ്പോള്‍

സമയകന്യകള്‍

കുളി കഴിഞ്ഞു ദിന-

യാത്ര പോകുമ്പോള്‍

ഈറനാമിറ്റു -

കൂന്തലോടുറ്റ

കവിത വഴിവക്കില്‍

കൂട്ടിനായ് മഴ -

നോവുഴിഞ്ഞ് പഴി -

വാക്കെറിയുന്നു.

കനലു തിരളും

വരികള്‍ തിരയും

പരിഭവത്തിന്മേല്‍

കുടപിടിക്കും

നിമിഷമപ്പോള്‍

കലുഷ ഭാവത്തില്‍

തിരകള്‍ തല്ലിയുട-

ലാഴി തുള്ളി പുതു

മഥനമാടുന്നു.

ഉയിരിലാളു-

മെരിതീയ്യിലായ് തെള്ളി

വാരിയെറിയുന്നു.

കനലു പോല്‍ പൊരി

ചിതറി നിനവില്‍

ചടുല ഭാവത്തില്‍

അകമിഴിത്തട്ട്

കടയുമോതിരം

കടകതാളത്തില്‍

തുടലുപൊട്ടും

കെട്ട ജീവനി -

ലുരുള്‍ നടുക്കം പോല്‍

അമൃത് നുരയും

കവിതയായി ഞാന്‍

നാടു തീണ്ടുന്നു.

ഇവി സുജനപാല്‍

Malayalam poem written by Sujanapal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖമില്ലാത്തവര്‍ എന്ത് മാനവികതയാണ് പറയുന്നത്?; സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

ഫ്രിഡ്ജിൽ ഭക്ഷണം എത്ര ദിവസം വരെ സുരക്ഷിതമാണ്? ഓരോന്നിനും കാലാവധി വ്യത്യസ്തം

'സ്നേഹിച്ച് കൊതി തീർന്നില്ല; അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല'

ക്ഷേത്രത്തിലെ ഇരുമ്പ് ഗ്രിൽ മുറിച്ചുകടത്തി: ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ കേസ്

500 രൂപ മുതല്‍ 5000 രൂപ വരെ; പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചാല്‍ ലക്ഷങ്ങള്‍ വരെ സമ്പാദിക്കാം; കണക്ക് ഇങ്ങനെ