ഉണ്ണിക്കൃഷ്ണന്‍ മുതുകുളം എഴുതിയ കവിത malayalam poem AI Image
Pen Drive

ഇലയനക്കങ്ങള്‍ - ഉണ്ണിക്കൃഷ്ണന്‍ മുതുകുളം എഴുതിയ കവിത

ഉണ്ണിക്കൃഷ്ണന്‍ മുതുകുളം

ഇലകള്‍ മിക്കവാറും

നിശ്ചലമാണ്.

ചിലത് ഭൂമിക്കുള്ളില്‍ നിന്നും

ചൂടുകാറ്റു തഴുകുമ്പോള്‍

നിലത്തു തൊട്ടുരുമ്മുന്നു

ചിലത് -

നേരേ മുകളിലേക്കും

താഴേക്കും മാത്രം

മറ്റു ചിലത് -

വശങ്ങളിലേക്ക്...

അപ്പോള്‍ മറ്റുള്ളവ

മൗനം ഭജിക്കുന്നു

പ്രകൃതി നിശ്ചലം

നിരുപദ്രവം എന്ന മട്ടില്‍

കാറ്റ് -

ഏകാകിയാവുന്നു

ചില നേരം ഇലകളെ

കോരിത്തരിപ്പിച്ച്

ആര്‍ത്തുല്ലസിക്കുന്നു

പ്രപഞ്ചതാളം ഇതുതന്നെ

എന്ന മട്ടില്‍

പിന്നെ- കാറ്റ്

നിര്‍ലജ്ജം പിന്മാറുന്നു

ഏറെനേരം പുകയും

മനസ്സില്‍ കനല്‍ കോരിയിട്ട്

തരുക്കളെ നിശ്ചഷ്ടരാക്കി

മരുഭൂവില്‍ മറയുന്നു

വീണ്ടും

ഇലപൊഴിച്ചുകൊണ്ട്

എന്തോ മറന്നിട്ടെന്നപോല്‍

ഉയര്‍ന്നുയര്‍ന്ന്...

ഇലയനക്കങ്ങളായ്...

Malayalam poem written by Unnikrishnan Muthukulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, റോഡ് ഷോ

സ്വര്‍ണം, വെള്ളി കണക്കെടുപ്പ്, അമിക്കസ് ക്യൂറി വീണ്ടും ശബരിമലയിലേക്ക്

ഹോർമുസ് കടലിടുക്കിൽ‌ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം; അല്ലെങ്കിൽ പ്രത്യാഘാതം കനത്തത്; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം, ഗള്‍ഫ് രാജ്യങ്ങളില്‍ മിസൈല്‍ വര്‍ഷം; സംഘര്‍ഷത്തില്‍ ഇതുവരെ 150 യുഎസ് സൈനികര്‍ക്ക് പരിക്ക്

ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും

SCROLL FOR NEXT