ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

ആര്യാംബിക എഴുതിയ കവിത ഉഭയം

ആര്യാംബിക

കക്ഷത്തിലുള്ളൊരു ജീവിതം പോകാതെ

ഉത്തരത്തീന്നെടുക്കേണം കവിതയെ,

ഉത്തരത്തിൻമേൽ ഇരിപ്പതൊരു തോന്നൽ,

കക്ഷത്തിലുണ്ടെന്നതും മറ്റൊരു തോന്നൽ.

കക്ഷത്തിലുള്ളതാം ജീവിതം കൈവെടി-

ഞ്ഞുത്തരത്തിൽ തപ്പിനോക്കീ കവിതയെ.

പൊട്ടിത്തകർന്നങ്ങു വീഴ്‌വതും സങ്കടം

ഉത്തരത്തിൽ കൊത്തുവാനോങ്ങിനില്‍പ്പതും...

കിക്കിലുക്കം കിക്കിലുക്കം ചിലയ്ക്കാതെ

ഉത്തരത്തിൽ ചത്തിരിപ്പു വാക്കിൻകൂട്ടം

ഏതറ തൻ പൂട്ടിനുള്ളിൽ അതിൻ പ്രാണൻ?

ഏതു നിലവറത്താഴിൽ അതിൻ ജീവൻ?

‘ഉൾഭയം’ എന്ന തലക്കെട്ട് കെട്ടവേ

ഉൾഭയത്തിൻ ചില്ലടർന്നങ്ങുഭയമായ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെട്രോളില്‍ 31 ശതമാനം എഥനോള്‍; കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി എണ്ണ കമ്പനികള്‍, 'മാനദണ്ഡം പാലിച്ചില്ല'

ടിഎഫ്ടി ഡിസ്‌പ്ലേ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, മൂന്ന് റൈഡിങ് മോഡുകള്‍; ഹീറോ എക്‌സ്ട്രീം 125ആര്‍ സ്റ്റെല്‍ത്ത് എഡിഷന്‍ വിപണിയില്‍

'ആദ്യമായി സാരി ഉടുക്കാന്‍ പെട്ട പാട്, വായ് എരിയിച്ച തന്തൂരി ചിക്കന്‍; അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് സോണിയ

മാന്യമായ വസ്ത്രം ധരിക്കണം, ബാക്ക്പാക്കുകള്‍ ഉപയോഗിക്കരുത്; യുഎഇയില്‍ ഡെലിവറി റൈഡര്‍മാര്‍ ഈ ചട്ടങ്ങള്‍ പാലിക്കണം

'മമ്മൂട്ടി സാർ എന്നാൽ 'തഗ്' ആണ്; 'തഗ് ലൈഫ്' എന്നാൽ മമ്മൂട്ടി സാറും; ഭയങ്കര രസമുള്ള മനുഷ്യനാണ്'