ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

മോന്‍സി ജോസഫ് എഴുതിയ കവിത നല്ലൊരാള്‍

മോന്‍സി ജോസഫ്

നല്ലൊരാളായിരുന്നു

എന്ന്

ആരു പറഞ്ഞു.

മാറി നിന്ന് ആളുകൾ പറഞ്ഞു.

അയാൾ ഈ പറയുന്നപോലെ വലിയ ഗുണമൊന്നുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.

ഒരു കുറ്റി നാട്ടിയില്ലെന്നു മാത്രം.

നല്ല പെണ്ണുങ്ങൾ അയാളെ നല്ലതുപോലെ വശീകരിച്ചിരുന്നു.

അതുപിന്നെ പറയാനുണ്ടോ?

തിരിച്ചും അങ്ങനെത്തന്നെ.

അതൊക്ക അതിന്റെ നേരം,

പിന്നെ പെണ്ണുങ്ങൾ ദൈവം കൊടുത്ത നിതംബങ്ങൾ കുലുക്കി നടന്നു മറഞ്ഞു.

ഭൂമി മുഴുവൻ ഇങ്ങനെ നല്ലാളുകളെക്കൊണ്ടു നിറഞ്ഞു.

ഭൂമി മനുഷ്യന്റെ അകൃത്യങ്ങൾകൊണ്ടു നിറഞ്ഞു.

എന്നിട്ടും നല്ലവരെന്നു ഭാവിച്ചു നടന്നു.

തിരക്കിന് ഒരു കുറവുമുണ്ടായില്ല

ഭയങ്കര ജനാധിപത്യമായിരുന്നു.

അത്ഭുതമേ, അത്ഭുതമേ

എന്നിട്ടും ഭൂമി ചീത്തയായില്ല.

ഭൂമിയിൽ

രാജ്യങ്ങളുടെ അതിർത്തിയിൽ

ഒരു കാര്യവുമില്ലാതെ ഭടന്മാർ വെടിവച്ചുകൊണ്ടിരുന്നു.

തണുപ്പിൽ ആപ്പിൾ ചെടികൾ പഴങ്ങൾ വഹിച്ചുകൊണ്ട് വിഡ്ഢിത്തം എന്നു പറഞ്ഞു.

മധുവിധുവിനെത്തിയ ഇണകൾ രുചികൊണ്ട് ചീറുന്ന ആപ്പിൾ പൊട്ടിച്ചു തിന്നു.

കാശ്മീരി പണ്ഡിതനായ റിക്ഷാക്കാരൻ സുന്ദരനും നിസ്സംഗനുമായിരുന്നു.

വാക്കുകൾ ചുണ്ടിൽ വന്നുനിന്നു.

പണ്ടിങ്ങനെ ആ മരത്തിന്റെ പഴം കഴിച്ചതിന്റെ ഫലം.

തലേന്ന് രാത്രി ഉറങ്ങാൻ നേരം ഭാര്യയോട് അയാൾ പറഞ്ഞു

നീ കാട്ടുപോത്തിന്റെ സ്വഭാവം ഇറക്കരുത്.

കാട്ടുപോത്താണെങ്കിൽ നല്ല ഓമനമൃഗം,

അതു കൊമ്പ് കുലുക്കി പേടമാനിനെപ്പോലെ മലയിറങ്ങി വരുന്നത് കാണേണ്ടത് തന്നെ

കാലം ശേഷിച്ചു

ഭൂമി ശേഷിച്ചു.

ഭൂമിയിൽ എല്ലാ യുദ്ധങ്ങൾക്കുശേഷവും ശവസംസ്കാര ശുശ്രൂഷകൾ നടന്നു.

അവരിലാരും അവശേഷിച്ചിട്ടില്ല എന്ന ഗാനം ഉയർന്നു.

ശേഷിക്കുന്നവർ നല്ലവരാണല്ലോ.

എല്ലാ പാപങ്ങൾക്കു ശേഷവും പുലരികൾ പിന്നെയും പുലർന്നുകൊണ്ടിരുന്നു.

ദൈവം കൈവീശി മിന്നൽപോലെ എങ്ങോട്ടോ പോയി

രാവിലെ മലഞ്ചെരിവിലൂടെ നടക്കാൻ പോയി.

ആരുമില്ലായിരുന്നു.

വെളിച്ചം കണ്ട് വെറും വെളിച്ചം കണ്ട്

ചിരി വന്നു

മലമടക്കുകളിൽനിന്ന് ഇറങ്ങിവന്ന കാട്ടുപോത്ത് ഒരു ക്രൂരഫലിതക്കാരനെപ്പോലെ നിന്നു ചീറ്റി.

നിന്നെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ എന്നു പറഞ്ഞു,

എന്നിട്ട് കുത്തിമലർത്തി മരണത്തിനു ഇട്ടു കൊടുത്തു.

വേറെ ജോലിയുണ്ടെന്നു പറഞ്ഞു കൊമ്പ് കുലുക്കി തിരക്കിട്ടുപോയി

വെറുതെ തിരിഞ്ഞുനോക്കി

പറഞ്ഞു

നല്ലൊരാളായിരുന്നു.

അവരിലാരും അവശേഷിച്ചില്ല എന്ന മൊഴി വേറിട്ടു കേട്ടുവോ?

ഭൂമിയിൽ സന്ദർശനത്തിന് എത്തിയപോലെ കാറ്റ് ഒന്നടങ്ങി.

ഒന്നും ചെയ്യാനുണ്ടായിരുന്നില്ല

ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം