ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

എന്‍.പി. ചന്ദ്രശേഖരന്‍ എഴുതിയ കവിത ട്രെയ്ന്‍ത്‌സ്

എന്‍പി ചന്ദ്രശേഖരന്‍

ട്രെയ്ൻത്‌സ് എന്ന വീഡിയോ

ഗെയ്‌മിൽ പറക്കുന്ന

ട്രെയ്‌നുകളെന്നപോൽ

ബ്രെയ്ൻ വിറകൊള്ളുന്നു

ഒക്കെ വിരൽകളാൽ

ഞെക്കിയോടിക്കുന്ന

കുട്ടിയെപ്പോലൊരാൾ

എന്നെയോടിക്കുന്നു

ഓട്ടമാണോട്ടമാ

ണോട്ടമേ ജീവിതം

ഓട്ടം പിഴച്ചാകിൽ

ഓട്ടുപാത്രങ്ങൾ നാം

ആരെങ്കിലും പുളി-

യിട്ടു കഴുകിയാൽ

മാത്രം ചിരിക്കുന്ന

മച്ചിൻപുറത്തുകാർ

ഇക്കാലമിങ്ങനെ

മോഹിച്ചു സാധിച്ചു

പ്രാപിച്ചു മോദിച്ചു

ലോപിച്ചു കോപിച്ചു

ഖേദിച്ചിരിക്കലേ

ജീവിതമെന്നു ഞാൻ

തത്ത്വപ്പെടുമ്പോൾ

അലാറം മുഴങ്ങുന്നു

പെട്ടെന്നെണീക്കണം

ജോലിക്കൊരുങ്ങണം

ദൈവമിപ്പോഴൊരു

ത്‌സൂമറാകും തീർച്ച

(ദൈവം യുഗേ യുഗേ

സംഭവിക്കില്ലയോ?)

ദൈവമേ ബൂമറാം

എന്നെ രക്ഷിക്കണേ

എന്റെ ദൈവം കൂടി

യായിത്തുടരണേ.

----

ട്രെയ്ൻത്‌സ്: ഉപയോഗിക്കുന്നവരെ തീവണ്ടികൾ ഓടിക്കാൻ അനുവദിക്കുന്ന ഒരു ത്രിമാന വീഡിയോ ഗെയിം.

ത്‌സൂമർ: 1990കൾക്കും 2010-കളുടെ തുടക്കത്തിനുമിടയ്ക്ക് ജനിച്ചയാൾ.

ബൂമർ: 1946-’64 കാലത്തു ജനിച്ചയാൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡി ആരോപണങ്ങള്‍ക്ക് മറുപടിയുമായി പിണറായി

എഞ്ചിനീയറിങ് കഴിഞ്ഞോ?, ഇലക്ട്രിസിറ്റി കമ്മീഷനിൽ ഇന്റേൺഷിപ്പ് ചെയ്യാം; പ്രതിമാസം 25,000 രൂപ !

ദിവസവും 7000 ചുവടുകൾ, ഏറ്റവും ഇഷ്ടം 'ലെ​ഗ് ഡേ'; നിത അംബാനിയുടെ ഫിറ്റ്നസ് രഹസ്യം

'കേരള പൊലീസ് ആടാ ഇപ്പുറത്ത്', കാരിക്കാമുറി ഷൺമുഖന്റെ കിടിലൻ എൻട്രി; 'ലോ ആൻഡ് ഓർഡർ' ട്രെയ്‌‍ലർ

തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണം ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞു;പിണറായി വിജയന്‍