വിരാട് കോഹ്‌ലി/വീഡിയോ ദൃശ്യം 
Sports

'ചായ ഉണ്ടാക്കാന്‍ അടുക്കളയിലെത്തി, അപ്പോഴാണ് പാലില്ലെന്ന് അറിയുന്നത്‌'

ചെപ്പോക്കില്‍ ക്ലീന്‍ ബൗള്‍ഡ് ആയതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിന്ന കോഹ്‌ലിയെ ട്രോളി ഇംഗ്ലണ്ടിന്റെ ആരാധക കൂട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെപ്പോക്കില്‍ ക്ലീന്‍ ബൗള്‍ഡ് ആയതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിന്ന കോഹ്‌ലിയെ ട്രോളി ഇംഗ്ലണ്ടിന്റെ ആരാധക കൂട്ടം. ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മിയാണ് കോഹ്‌ലിയെ ട്രോളി സമൂഹമാധ്യമങ്ങളിലെത്തിയത്. 

ഒരു കപ്പ് ചായക്കായി അടുക്കളയിലേക്ക് പോവുന്നു. അപ്പോഴാണ് പാല്‍ ഇല്ലെന്ന് മനസിലാവുന്നത് എന്നാണ് കോഹ് ലി പകച്ച് നില്‍ക്കുന്ന വീഡിയോ പങ്കുവെച്ച് ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മി ട്വിറ്ററില്‍ കുറിച്ചത്. 

മൊയിന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയ കോഹ് ലിക്ക് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിരുന്നില്ല. വിക്കറ്റ് കീപ്പറുടെ ഗ്ലൗസില്‍ തട്ടിയാണോ ബെയില്‍സ് ഇളകിയത് എന്ന സംശയത്തില്‍ കോഹ് ലി ക്രീസില്‍ നിന്നു. എന്നാല്‍ റിപ്ലേകളില്‍ പന്ത് സ്റ്റംപില്‍ കൊണ്ടത് വ്യക്തമായതോടെ കോഹ് ലിക്ക് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍