Sports

' ഒറ്റനോട്ടത്തിലറിയാം ഈ പക്ഷികളില്‍ കെട്ട്യോന്‍ ആരാണ് എന്ന്'; വീരുവിന്റെ ട്വീറ്റില്‍ ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ

ചിത്രത്തില്‍ നിന്നും നിങ്ങളും ഞാനും പരസ്പരം തിരിച്ചറിഞ്ഞത് പോലെ എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും മനസിലായിട്ടുണ്ടാവും എന്നായിരുന്നു മറ്റൊരു മിടുക്കന്റെ ട്വീറ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

രുളയ്ക്കുപ്പേരി പോലെ ട്വീറ്റ് ചെയ്യുന്നതില്‍ വിരുതനാണ് വീരേന്ദര്‍ സെവാഗ്. വീരുവിന്റെ ഒരു ഫോട്ടോ ട്വീറ്റില്‍ സമൂഹമാധ്യമങ്ങളിലിപ്പോള്‍ ചേരി തിരിഞ്ഞ് ചര്‍ച്ച നടക്കുകയാണ്. രണ്ട് പക്ഷികളുടെ പടമാണ് സെവാഗ് പോസ്റ്റ് ചെയ്തത്. ഒരു കുരുവി വായ തുറന്ന് പരാതി പറയുന്നത് പോലെയും മറ്റേ കുരുവി എന്നെ കണ്ടാല്‍ മിണ്ടല്ലേയെന്ന ഭാവത്തില്‍ ഇരിക്കുന്നതുമായിരുന്നു ചിത്രം. ' പക്ഷികളെ കുറിച്ച് കൂടുതലൊന്നുമറിയില്ല , പക്ഷേ ഈ ചിത്രത്തില്‍ നിന്നും ഭര്‍ത്താവാരാണ് എന്ന് തിരിച്ചറിയാന്‍ എളുപ്പമാണ്' എന്നായിരുന്നു.

മണിക്കൂറുകള്‍ക്കകം സെവാഗിന് പിന്തുണയുമായി ട്വിറ്റര്‍ ഉപയോക്താക്കളായ നിരവധി ' ഭര്‍ത്താക്കന്‍'മാരെത്തി. മറ്റ് ചിലര്‍ സെവാഗിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് തുറന്ന് വിട്ടത്. ചിത്രത്തില്‍ നിന്നും നിങ്ങളും ഞാനും പരസ്പരം തിരിച്ചറിഞ്ഞത് പോലെ എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും മനസിലായിട്ടുണ്ടാവും എന്നായിരുന്നു മറ്റൊരു മിടുക്കന്റെ ട്വീറ്റ്. 

ഇതാദ്യമായല്ല ഭാര്യ- ഭര്‍ത്താവ് സീരീസ് ട്വീറ്റുകള്‍ വീരു പോസ്റ്റ് ചെയ്യുന്നത്. സ്വന്തം വിവാഹ വാര്‍ഷിക ചിത്രത്തില്‍ സെവാഗ് ചെയറില്‍ ഇരിക്കുകയും  ഭാര്യയെ അല്‍പം മുകളിലെ ഹാന്‍ഡില്‍ ഇരുത്തുകയും ചെയ്ത പടം ട്വീറ്റ് ചെയ്ത ശേഷം ' ബീവിക്കാണ് ഒന്നാം സ്ഥാനം എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്. മറ്റൊരവസരത്തില്‍ ബീവി എപ്പോഴും പറയും 'നിങ്ങളാണ് രാജാവെന്ന്, ഇതൊരു ചെസ് കളി പോലെയാണ് രാജാവ് ഒരു തവണ ചലിക്കുമ്പോള്‍ രാജ്ഞിക്ക് ഇഷ്ടമുള്ളത്  പോലെ ചലിക്കാം' .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !