അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ തകര്‍ച്ച ആഘോഷിക്കുന്ന പെയ്‌നും കമിന്‍സും/ഫോട്ടോ: എപി 
Sports

'എല്ലാ ദുരന്തവും കാണിച്ചു തന്ന 2020, മറക്കാനുള്ള ഒടിപി 49204084041!'

ഈ സമയം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍ എടുത്തിട്ട് ട്രോളുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡില്‍ രണ്ടാം ഇന്നിങ്‌സ് ഇന്ത്യ 36 റണ്‍സിന് അവസാനിപ്പിച്ചതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പോലും അവിടെ രണ്ടക്കം കണ്ടെത്തിയില്ല. ഈ സമയം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍ എടുത്തിട്ട് ട്രോളുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്.

മറക്കാനുള്ള ഓടിപി 49204084041 എന്ന് പറഞ്ഞാണ് സെവാഗിന്റെ ട്വീറ്റ്. ഇന്ത്യയുടെ 11 കളിക്കാര്‍ അഡ്‌ലെയ്ഡിലെ രണ്ടാം ഇന്നിങ്‌സില്‍ കണ്ടെത്തിയ സ്‌കോറാണ് ഇത്. 9 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എട്ട് റണ്‍സ് നേടിയ ഹനുമാ വിഹാരിയും മായങ്കുമല്ലാതെ മറ്റൊരു ഇന്ത്യന്‍ താരവും സ്‌കോര്‍ അഞ്ച് റണ്‍സിന് മുകളിലേക്ക് എത്തിച്ചില്ല.

എട്ട് റണ്‍സ് മാത്രം വഴങ്ങിയാണ് ഹെയ്‌സല്‍വുഡ് അഞ്ച് വിക്കറ്റ് പിഴുതത്. കമിന്‍സ് നാല് വിക്കറ്റും വീഴ്ത്തി. ടെസ്റ്റ് ചരിത്രത്തിലെ നാലാമത്തെ കുറഞ്ഞ ടോട്ടലാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ കുറിച്ചത്. ഇതിന് മുന്‍പ് 42 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും