ഫോട്ടോ: പിടിഐ 
Sports

'9 പന്തില്‍ 21 റണ്‍സ്‌, ഒരു ബൗളര്‍ നിങ്ങളേക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്നു'; ഷെല്‍ഡന്‍ ജാക്‌സന് നേരെ വാളെടുത്ത് ആരാധകര്‍

ഉമേഷ് യാദവ് തകര്‍ത്തടിക്കുമ്പോള്‍ ഒരു ബൗണ്ടറി പോലും നേടാനാവാതെ ഷെല്‍ഡന്‍ ജാക്‌സന്‍ മടങ്ങിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന് എതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷെല്‍ഡന്‍ ജാക്‌സണിന് എതിരെ വിമര്‍ശനം. മറുവശത്ത് ഉമേഷ് യാദവ് തകര്‍ത്തടിക്കുമ്പോള്‍ ഒരു ബൗണ്ടറി പോലും നേടാനാവാതെ ഷെല്‍ഡന്‍ ജാക്‌സന്‍ മടങ്ങിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. 

അവസാന രണ്ട് ഓവറില്‍ നിന്ന് 18 റണ്‍സ് ആണ് കൊല്‍ക്കത്തക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. 19ാം ഓവറില്‍ കൊല്‍ക്കത്തക്ക് നേടാനായത് 7 റണ്‍സ്. എന്നാല്‍ അവസാന ഓവറില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ ഷെല്‍ഡന് കഴിഞ്ഞില്ല. അവസാന ഓവറിലെ രണ്ടാമത്തെ പന്തില്‍ ഷെല്‍ഡന്‍ പുറത്തായി. 

ഇതോടെ അവസാന 4 ഓവറില്‍ കൊല്‍ക്കത്തക്ക് ജയിക്കാന്‍ 9 റണ്‍സ് വേണമെന്ന നിലയായി. സ്‌ട്രൈക്ക് ചെയ്യേണ്ടി വന്നത് പുതിയ ബാറ്റര്‍ക്കും. വിജയ ലക്ഷ്യം മറികടക്കാന്‍ കൊല്‍ക്കത്തക്ക് കഴിയാതെ വന്നതോടെ 8 റണ്‍സ് മാത്രം എടുത്ത് മടങ്ങിയ ജാക്‌സന് നേരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. 9 പന്തില്‍ നിന്നാണ് ഉമേഷ് യാദവ് ഒരു ഫോറും രണ്ട് സിക്‌സും സഹിതം 21 റണ്‍സ് എടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്