Sports

299 റണ്‍സ് ലീഡ്; വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങി

വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 117 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 299 റണ്‍സ് ലീഡ്. വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 117 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്. വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 416 റണ്‍സില്‍ അവസാനിച്ചിരുന്നു. 

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെന്ന നിലയിലാണ്. ഓപര്‍മാരായ കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ നാല് വീതം റണ്‍സുമായി ക്രീസില്‍. 

ഹാട്രിക്കടക്കം ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി മാരകമായി പന്തെറിഞ്ഞ ജസ്പ്രിത് ബുമ്‌റയുടെ മികച്ച ബൗളിങാണ് വിന്‍ഡീസിനെ തകര്‍ത്തത്. 34 റണ്‍സെടുത്ത ഹെറ്റ്‌മെയറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡര്‍ (18), കെമര്‍ റോച്ച് (17), കോണ്‍വാള്‍ (14), ബ്രാത്‌വെയ്റ്റ് (പത്ത്) എന്നിവര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചു. മറ്റെല്ലാവരും ക്ഷണത്തില്‍ മടങ്ങി. 

മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. 

നേരത്തെ ഹനുമ വിഹാരിയുടെ കന്നി സെഞ്ച്വറിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (76), മായങ്ക് അഗര്‍വാള്‍ (55), ഇഷാന്ത് ശര്‍മ്മ (57) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT