ജോക്കോവിച്ച് /ഫയല്‍ ചിത്രം 
Sports

310 ആഴ്ച ഒന്നാം റാങ്കില്‍; ഫെഡററുടെ റെക്കോര്‍ഡിനൊപ്പം ജോക്കോവിച്ച്‌

അടുത്ത ആഴ്ചയോടെ ഏറ്റവും കൂടുതല്‍ നാള്‍ ഒന്നാം നമ്പര്‍ റാങ്ക് എന്ന റെക്കോര്‍ഡില്‍ റോജര്‍ ഫെഡററെ ജോക്കോവിച്ച് മറികടക്കും

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ടെന്നീസ് റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കില്‍ തുടര്‍ന്നതിന്റെ റെക്കോര്‍ഡില്‍ സ്വിസ് താരം റോജര്‍ ഫെഡറിന് ഒപ്പമെത്തി നൊവാക് ജോക്കോവിച്ച്. പുരുഷ വിഭാഗം റാങ്കിങ്ങില്‍ 310 ആഴ്ചകളാണ് ജോക്കോവിച്ച് ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. 

അടുത്ത ആഴ്ചയോടെ ഏറ്റവും കൂടുതല്‍ നാള്‍ ഒന്നാം നമ്പര്‍ റാങ്ക് എന്ന റെക്കോര്‍ഡില്‍ റോജര്‍ ഫെഡററെ ജോക്കോവിച്ച് മറികടക്കും. 2020 ഫെബ്രുവരി മുതല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ജോക്കോവിച്ച്. ഒന്നാം നമ്പര്‍ റാങ്കിലേക്കുള്ള ജോക്കോവിച്ചിന്റെ ആറാമത്തെ വരവായിരുന്നു അത്. 

ഒരു വര്‍ഷത്തിലേറെയായി ജോക്കോവിച്ച് ഒന്നാം റാങ്കില്‍ തുടരുന്നു. ആറ് വര്‍ഷ്യാന്തങ്ങളിലും ജോക്കോവിച്ച് ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. 2014-16 കാലത്ത് 122 ആഴ്ച തുടര്‍ച്ചയായി ജോക്കോവിച്ച് ഒന്നാം റാങ്കില്‍ തുടര്‍ന്നിരുന്നു. 

ഒന്നാം റാങ്കില്‍ തുടരെ ഏറ്റവും കൂടുതല്‍ നാളുകള്‍ ഇരുന്നതിന്റെ റെക്കോര്‍ഡ് ഫെഡററുടെ പേരിലാണ്(237 ആഴ്ച). കഴിഞ്ഞ ആഴ്ച ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിലും മുത്തമിട്ടിരുന്നു. റഷ്യയുടെ ഡാനില്‍ മെദ്വദേവ് ആണ് റാങ്കിങ്ങില്‍ ഇപ്പോള്‍ രണ്ടാമത്. ഓസ്ട്രിയയുടെ ഡൊമിനിക് തീം മൂന്നാമതും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍