വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം 
Sports

66 ടെസ്റ്റില്‍ 39 ജയം, വിരാട് കോഹ്‌ലി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍: ഇര്‍ഫാന്‍ പഠാന്‍

59.09 വിജയ ശരാശരിയോടെ ഏറ്റവും മുകളിലാണ് കോഹ് ലി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ വിജയ ശരാശരി 45 ശതമാനമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ പ്രശംസയില്‍ മൂടി മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് കോഹ് ലി എന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. 

ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് കോഹ് ലി. 59.09 വിജയ ശരാശരിയോടെ ഏറ്റവും മുകളിലാണ് കോഹ് ലി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ വിജയ ശരാശരി 45 ശതമാനമാണ്, ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു. 

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ വീണ്ടും ഒന്നാമത് എത്തിച്ച് കോഹ്‌ലി

2014 ഡിസംബറില്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇടയിലാണ് ധോനിയില്‍ നിന്ന് കോഹ് ലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. 2019ലെ ഇന്ത്യയുടെ വിന്‍ഡിസ് പര്യടനത്തിന് ഇടയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍ എന്ന നേട്ടത്തില്‍ ധോനിയെ കോഹ് ലി മറികടന്നിരുന്നു. 

66 ടെസ്റ്റില്‍ കോഹ് ലി ഇന്ത്യയെ നയിച്ചപ്പോള്‍ 39 ടെസ്റ്റില്‍ ജയം നേടി. ന്യൂസിലാന്‍ഡിന് എതിരെ മുംബൈ ടെസ്റ്റില്‍ ജയം പിടിച്ചതോടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാന്‍ കോഹ് ലിക്ക് കഴിഞ്ഞു. ന്യൂസിലാന്‍ഡിനെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്