ഫോട്ടോ: ട്വിറ്റർ 
Sports

4,6,6,6,6, ബ്രെവിസിന്റെ വിളയാട്ടം; ഡഗൗട്ടില്‍ നിന്ന് ഗ്രൗണ്ടിലെത്തി സച്ചിന്റേയും രോഹിത്തിന്റേയും അഭിനന്ദനം

സച്ചിന്‍, രോഹിത് എന്നിവരെ ഡഗൗട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്കും എത്തിച്ചു ബേബി ഡിവില്ലിയേഴ്‌സിന്റെ ഈ കൂറ്റനടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: 4,6,6,6,6...പഞ്ചാബ് കിങ്‌സിന്റെ രാഹുല്‍ ചഹറിനെ ഡെവാള്‍ഡ് ബ്രെവിസ് നിലം തൊടീക്കാതെ പറത്തിയത് ഇങ്ങനെയായിരുന്നു. സച്ചിന്‍, രോഹിത് എന്നിവരെ ഡഗൗട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്കും എത്തിച്ചു ബേബി ഡിവില്ലിയേഴ്‌സിന്റെ ഈ കൂറ്റനടി.

അഞ്ചാം തോല്‍വിയിലേക്ക് വീണ നിരാശയില്‍ നില്‍ക്കുമ്പോഴും തകര്‍ത്തടിച്ച 18കാരനാണ് മുംബൈ ഇന്ത്യന്‍സിന് ആശ്വാസമാവുന്നത്. 25 പന്തില്‍ നിന്ന് നാല് ഫോറും അഞ്ച് സിക്‌സും സഹിതം 49 റണ്‍സ് ആണ് ബ്രെവിസ് അടിച്ചെടുത്തത്. 

ചഹറിന്റെ സീം വേരിയേഷനിലും കുലുങ്ങാതെ ബ്രെവിസ്‌

ഡെവാള്‍ഡ് ബ്രെവിസിന്റെ കൂറ്റനടികളെ അനുമോദിക്കാനായി മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സപ്പോര്‍ട്ട് സ്റ്റാഫിലെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ജയവര്‍ധനെ, റോബിന്‍ സിങ് എന്നിവര്‍ ടൈം ഔട്ടിന് ഇടയില്‍ ഗ്രൗണ്ടിലേക്ക് എത്തി. നിറഞ്ഞ ചിരിയോടെ ഇവര്‍ ഗ്രൗണ്ടില്‍ നിന്ന് ബ്രെവിസുമായി സംസാരിച്ചു. 

9ാം ഓവറില്‍ തിലക് വര്‍ണ ആദ്യ ഡെലിവറിയില്‍ സിംഗിള്‍ എടുത്ത് ബ്രെവിസിന് സ്‌ട്രൈക്ക് നല്‍കി. രണ്ടാമത്തെ ഡെലിവറിയില്‍ ചഹറിന്റെ തലയ്ക്ക് മുകളിലൂടെ ബ്രെവിസ് ബൗണ്ടറി നേടി. പിന്നെ വന്ന നാല് ഡെലിവറികള്‍ ഡീപ് മിഡ് വിക്കറ്റിലൂടേയും ലോങ് ഓണിലൂടേയും ബ്രെവിസ് ഗ്യാലറിയിലെത്തിച്ചു. ചഹറിന്റെ സീം വേരിയേഷനുകള്‍ക്കും ഇവിടെ സൗത്ത് ആഫ്രിക്കന്‍ യുവ താരത്തിന് തടയിടാന്‍ കഴിഞ്ഞില്ല.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT