കട്ടക്കില്‍ രണ്ടാം ട്വന്റി20ക്ക് മുന്‍പ് പരിശീലനം നടത്തുന്ന ഹര്‍ദിക് പാണ്ഡ്യ/ഫോട്ടോ: എഎഫ്പി 
Sports

ഒരു വര്‍ഷം 6 ക്യാപ്റ്റന്മാര്‍; ധവാനില്‍ തുടങ്ങിയ പരീക്ഷണം എത്തി നില്‍ക്കുന്നത് ഹര്‍ദിക്കില്‍ 

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിന് ഇടയില്‍ മറ്റൊരു ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ജൂലൈയില്‍ ശ്രീലങ്കയിലേക്ക് അയച്ചപ്പോഴാണ് ധവാന്‍ ക്യാപ്റ്റനായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിന് ഇടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മൂന്ന് ഫോര്‍മാറ്റിലുമായി നയിച്ചത് 6 ക്യാപ്റ്റന്മാര്‍. വിരാട് കോഹ് ലി, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഒരു വര്‍ഷത്തിന് ഇടയില്‍ ഇന്ത്യയെ നയിച്ചത്. 

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിന് ഇടയില്‍ മറ്റൊരു ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ജൂലൈയില്‍ ശ്രീലങ്കയിലേക്ക് അയച്ചപ്പോഴാണ് ധവാന്‍ ക്യാപ്റ്റനായത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ കോഹ് ലി ഇന്ത്യയെ നയിച്ചു. പിന്നാലെ വന്ന സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ രാഹുലാണ് ഇന്ത്യയുടെ ക്യാപ്റ്റനായത്. 

രാഹുലിന് പരിക്കേറ്റതോടെ പന്ത് ക്യാപ്റ്റനായി

ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലും ടെസ്റ്റിലും രോഹിത് ഇന്ത്യയെ നയിച്ചു. വിന്‍ഡിസിന് എതിരായ ഏകദിനത്തിലും ട്വന്റി20യിലും രോഹിത് ശര്‍മ തന്നെ ക്യാപ്റ്റന്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇപ്പോള്‍ നടക്കുന്ന ട്വന്റി20 പരമ്പരയില്‍ രാഹുലിന് പരിക്കേറ്റതോടെ പന്ത് ക്യാപ്റ്റനായി. ഇനി വരുന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും. 

അതിനിടയില്‍ കെ എല്‍ രാഹുലിന് ഇംഗ്ലണ്ട് പര്യടനവും നഷ്ടമാവും. പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്നാണ് ഇത്. ഇതോടെ ചികിത്സയ്ക്കായി രാഹുല്‍ ജര്‍മനിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് രാഹുലിന് പരിക്കേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍