Abhishek Sharma x
Sports

22 പന്തില്‍ 51, വീണ്ടും അതിവേഗം അഭിഷേക്! ഹാട്രിക്ക് അര്‍ധ സെഞ്ച്വറി

സൂപ്പർ ഫോറിൽ തുടരെ മൂന്ന് അർധ സെഞ്ച്വറികൾ

സമകാലിക മലയാളം ഡെസ്ക്

ദുബൈ: തുടരെ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ താരം അര്‍ധ സെഞ്ച്വറി നേടി. 22 പന്തില്‍ 2 സിക്‌സും 7 ഫോറും സഹിതം താരം 51 റണ്‍സെടുത്തു.

ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 15ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 4 റണ്‍സുമായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മടങ്ങി. താരത്തെ മഹീഷ് തീക്ഷണ സ്വന്തം ബൗളിങില്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒരിക്കൽ കൂടി ബാറ്റിങിൽ പരാജയപ്പെട്ടു. താരം 11 റൺസുമായി മടങ്ങി. താരത്തെ ഹസരങ്ക വിക്കറ്റിനു മുന്നിൽ കുരുക്കി. പിന്നാലെ അഭിഷേകും മടങ്ങി. അഭിഷേകിനെ അസലങ്കയാണ് പുറത്താക്കിയത്. താരം 8 ഫോറും 2 സിക്സും സഹിതം 61 റൺസുമായി മടങ്ങി. നിലവിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിലാണ്. സഞ്ജു സാംസൺ ഇത്തവണ അഞ്ചാം സ്ഥാനത്തു തന്നെ ബാറ്റിങിനിറങ്ങി. നിലവിൽ സഞ്ജു- തിലക് വർമ സഖ്യമാണ് ക്രീസിൽ.

ഒരിക്കല്‍ കൂടി പവര്‍ പ്ലേയിലെ മികവ് ഇന്ത്യ ആവര്‍ത്തിച്ചു. അഭിഷേകിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് ഒരിക്കല്‍ കൂടി പവര്‍പ്ലേയില്‍ ഇന്ത്യക്ക് കരുത്തായത്.

ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. ജസ്പ്രിത് ബുംറ, ശിവം ദുബെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പകരക്കാര്‍. ലങ്ക കരുണരത്നെയെ മാറ്റി ലിയനാഗയെ ഉള്‍പ്പെടുത്തി.

തുടര്‍ ജയങ്ങളുമായി ഫൈനലുറപ്പിച്ച ഇന്ത്യ ഇന്നും ജയിച്ച് അപരാജിത മുന്നേറ്റം ഉറപ്പിച്ച് പാകിസ്ഥാനെ കലാശപ്പോരില്‍ നേരിടാനിറങ്ങുകയാണ് ലക്ഷ്യമിടുന്നത്.

തുടരെ രണ്ട് തോല്‍വികളുമായി ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി കഴിഞ്ഞു. ആശ്വാസ ജയമാണ് അവര്‍ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശിനോടു അട്ടിമറി തോല്‍വി നേരിട്ടതാണ് അവര്‍ക്ക് തിരിച്ചടിയായത്. പിന്നാലെ പാകിസ്ഥാനോടും അവര്‍ തോറ്റു. ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായി സൂപ്പര്‍ ഫോറിലെത്തിയ ലങ്കക്കാര്‍ക്ക് പിന്നീട് കാലിടറുന്ന കാഴ്ചയായിരുന്നു.

ഇന്ത്യന്‍ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്.

Abhishek Sharma has given India a rapid start. He reaches his third fifty in a row, this one in just 22 balls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

SCROLL FOR NEXT