Abhishek Sharma Out Sanju Samson May Open Against Namibia  special arrangemnt
Sports

ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, സൂപ്പർ താരം ആശുപത്രിയിൽ; സഞ്ജുവിന് വീണ്ടും അവസരം ?

കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ടീമിന്‍റെ ആദ്യ പരിശീലന സെഷനിലും അഭിഷേക് ശര്‍മ പങ്കെടുത്തിരുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങും മുൻപേ ഇന്ത്യൻ ടീമിന് തിരിച്ചടി. ഓപ്പണര്‍ അഭിഷേക് ശര്‍മയെ വയറിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ താരം നമീബിയയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന കാര്യം സംശയത്തിലായി. കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ടീമിന്‍റെ ആദ്യ പരിശീലന സെഷനിലും അഭിഷേക് ശര്‍മ പങ്കെടുത്തിരുന്നില്ല. 

'രോഗലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ചില പരിശോധനകൾ നടക്കുന്നുണ്ട്, ഇന്ന് ഡിസ്ചാർജ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ നമീബിയക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണ്" എന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. അമേരിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ അഭിഷേക് റണ്ണൊന്നും എടുക്കാതെയാണ് മടങ്ങിയത്. കടുത്ത പനി കാരണം താരം മത്സരത്തിൽ ഫീൽഡിങ്ങിനും ഇറങ്ങിയിരുന്നില്ല.

അഭിഷേകിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യക്കായി കളത്തിലിറങ്ങും.  ഇഷാന്‍ കിഷനൊപ്പം സഞ്ജുവാകും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. അടുത്തിടെ ന്യൂസിലൻഡിനെതിരെ നടന്ന നടന്ന ടി20 മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ 11 പേരിൽ താരത്തിന് അവസരം ലഭിക്കാതെ പോയത്.

അഭിഷേക് ശര്‍മയ്ക്ക് പകരം സഞ്ജു കളത്തിലിറങ്ങുമ്പോൾ ആരാധകരെയും വലിയ പ്രതീക്ഷയിലാണ്. താരതമ്യേന ചെറിയ ടീമായ നമീബിയയ്ക്ക് എതിരെ സഞ്ജു കത്തികയറിയാൽ തുടർന്നുള്ള മത്സരങ്ങളിലും താരത്തിന് അവസരം ലഭിക്കും.

Abhishek Sharma Hospitalized Ahead of T20 World Cup India-Namibia Match Sanju Samson Likely to Open

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എൻ വാസുവിന് ജാമ്യം; കേസിൽ ജയിൽ മോചിതനാകുന്ന അഞ്ചാമൻ

മുതിര പവർഫുൾ ആണ്, പക്ഷെ വേനൽക്കാലത്ത് 'പണി' തരാം

ഇന്ത്യയില്‍ ഇങ്ങനൊരു സ്ഥലത്ത് സ്വാതന്ത്ര്യമായി നമുക്ക് കൂടാന്‍ പറ്റുന്നത് ന്യൂനപക്ഷങ്ങള്‍ ശക്തമായതിനാല്‍; നോക്കി വോട്ട് ചെയ്യുക: വേടന്‍

ആഗോള അയ്യപ്പസംഗമം: 10 ദിവസത്തിനകം കൃത്യമായ കണക്ക് നല്‍കണം; ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

'ദുൽഖർ സൽമാൻ കമന്റ് ചെയ്യുവോ...' വിഡിയോയുമായി കേരള പൊലീസ്, നിമിഷങ്ങൾക്കകം മറുപടിയുമായി നടൻ; ഏറ്റെടുത്ത് ആരാധകർ

SCROLL FOR NEXT