AC Milan, Massimiliano Allegri  x
Sports

എസി മിലാനില്‍ വീണ്ടും അല്ലെഗ്രി യുഗം! പരിശീലകന്‍ തിരിച്ചെത്തി

ആദ്യ വരവില്‍ മിലാനെ സീരി എ ചാംപ്യന്‍മാരാക്കിയ ചരിത്രമുള്ള കോച്ച്

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ഇറ്റാലിയന്‍ സീരി എ വമ്പന്‍മാരായ എസി മിലാന്‍ (AC Milan) മാസിമിലിയാനോ അല്ലെഗ്രിയെ പുതിയ പരിശീലകനായി തിരിച്ചെത്തിച്ചു. മുന്‍ യുവന്റസ് പരിശീലകനായിരുന്ന അല്ലെഗ്രി നേരത്തെ എസി മിലാനെ പരിശീലിപ്പിച്ചിട്ടുണ്ട്. അവരെ സീരി എ ചാംപ്യന്‍മാരാക്കിയ ചരിത്രവും അദ്ദേഹത്തിനുണ്ട്.

പൗലോ ഫൊന്‍സേക്ക, പിന്നാലെ സര്‍ജിയോ കോണ്‍സെയ്‌ക്കോ എന്നിവര്‍ എസി മിലാനെ ഈ സീസണില്‍ പരിശീലിപ്പിച്ചെങ്കിലും ഇരു പോര്‍ച്ചുഗല്‍ കോച്ചുമാരും ടീമിനു ചാംപ്യന്‍സ് ലീഗ് യോഗ്യത പോലും നേടിക്കൊടുക്കാന്‍ സാധിക്കാതെ പടിയിറങ്ങി. ഈ സീസണില്‍ ടീം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സീസണ്‍ അവസാനിച്ചതിനു പിന്നാലെയാണ് അല്ലെഗ്രിയെ അവര്‍ വീണ്ടും എത്തിക്കുന്നത്.

നേരത്തെ 2010 മുതല്‍ 2014 വരെ അദ്ദേഹം എസി മിലാന്‍ കോച്ചായിരുന്നു. ആദ്യ സീസണില്‍ തന്നെ സീരി എ കിരീടവും ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും ടീമിനു സമ്മാനിച്ചു.

2014 മുതല്‍ 19 വരെ അദ്ദേഹം യുവന്റസ് പരിശീലകനായിരുന്നു. തുടരെ അഞ്ച് സീരി എ കിരീടങ്ങള്‍ നേടി അദ്ദേഹം യുവന്റസില്‍ വന്‍ ഓളം തീര്‍ത്തു. തുടരെ നാല് ഇറ്റാലിയന്‍ കപ്പ് നേട്ടങ്ങളും ആ സമയത്ത് യുവന്റസിലുണ്ട്. രണ്ട് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേട്ടങ്ങളും.

പിന്നീട് 2023-24 സീസണില്‍ അദ്ദേഹം വീണ്ടും യുവന്റസ് കോച്ചായി കുറച്ചു മാസങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ആ വരവിലും ടീമിനെ ഇറ്റാലിയന്‍ കപ്പ് നേട്ടത്തിലേക്ക് എത്തിക്കാന്‍ അല്ലെഗ്രിക്കു സാധിച്ചു. കഴിഞ്ഞ സീസണ്‍ അവസാനത്തോടെ അദ്ദേഹം യുവന്റസില്‍ നിന്നു മാറി. പിന്നീട് ഒരു ടീമിനേയും പരിശീലിപ്പിച്ചിരുന്നില്ല. നേരത്തെ കഗ്ലിയാരി, സസ്സോളോ അടക്കമുള്ള ഇറ്റാലിയന്‍ ടീമുകളേയും അല്ലെഗ്രി പരിശീലിപ്പിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT