ഇന്ത്യന്‍ ക്രിക്കറ്റ് ടീം 
Sports

ടി20 പരമ്പരയ്ക്കായി സെപ്റ്റംബറില്‍ അഫ്ഗാന്‍ എത്തും; മത്സരങ്ങള്‍ ഡല്‍ഹിയില്‍

സെപ്റ്റംബര്‍ 13,15,17 തീയതികളില്‍ ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മുംബൈ: സെപ്റ്റംബറില്‍ അഫ്ഗാനെതിരെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് ബിസിസിഐ. സെപ്റ്റംബര്‍ 13,15,17 തീയതികളില്‍ ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക.

ഈ വര്‍ഷം ജൂണില്‍ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് ശേഷം ഇരു ടീമുകളും തമ്മിലുള്ള ഈ വര്‍ഷത്തെ ദ്വിരാഷ്ട്ര പരമ്പര പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ടി20 പരമ്പര സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ പതിമൂന്നിനാണ് ടി20 പരമ്പരയിലെ ആദ്യമത്സരം. അവസാന മത്സരം പതിനേഴാം തീയതിയാണ്.

ഈ പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിസിസിഐ സെക്രട്ടറി പറഞ്ഞു. ഇരുക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ഒരുമിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതിനൊപ്പം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും രണ്ട് ക്രിക്കറ്റ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

അഫ്ഗാന്‍ പരമ്പരയുടെ തീയതികള്‍ പ്രഖ്യാപിച്ചതോടെ, ഇതേ സമയത്ത് നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം പൂര്‍ണമായും അനിശ്ചിതത്വത്തിലായി. നേരത്തെ രാഷ്ട്രീയ നിലപാടുകളെയും ഇരു ബോര്‍ഡുകള്‍ക്കുമിടയിലെ തര്‍ക്കങ്ങളെയും തുടര്‍ന്നാണ് ബംഗ്ലാദേശ് പര്യടനം നിര്‍ത്തിവെച്ചിരുന്നത്.

Afghanistan to host India for three-match T20I series in Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല'; സതീശനെതിരെ പിണറായി

വില്ലൻ മോഡ് ഓൺ, ഒരു സംശയവും വേണ്ട ഇത് തിയറ്റർ കുലുക്കും! ഞെട്ടിച്ച് സെയ്ഫും അക്ഷയ്‌യും; 'ഹയ്‌വാൻ' ടീസർ

കർക്കിടക വാവിൽ പിതൃപുണ്യത്തിനായി പതിനായിരങ്ങൾ ബലിതർപ്പണം നടത്തി; കണ്ണൂരിൽ കടൽത്തീരങ്ങളിലും ക്ഷേത്രങ്ങളിലും വൻ തിരക്ക്

യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്ക്; റൂട്ട് മാറ്റി ചെലവ് കുറച്ച് പറക്കാന്‍ പ്രവാസികള്‍

നടനായത് വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം, അമ്മയുടെ കെെയില്‍ കാശ് വച്ചു കൊടുക്കാന്‍ കൊതിച്ചു: സൂര്യ