ലോകപ്പില്‍ നിന്ന് ഇന്ത്യയുടെ പുറത്താകല്‍ പ്രവചിച്ച് പാക് താരം 
Sports

ലോകപ്പില്‍ നിന്ന് ഇന്ത്യയുടെ പുറത്താകല്‍ പ്രവചിച്ച് പാക് താരം; ഇവര്‍ സെമി കളിക്കും

ഇന്ത്യയുടെ മോശം പ്രകടനം പ്രവചിക്കാനുള്ള കാരണവും ആമിര്‍ വിശദീകരിക്കുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ അഭിഷേക് ശര്‍മ്മയെ ഒരു 'അടിച്ചുകളിക്കാരന്‍' എന്ന് വിളിച്ച് പരിഹസിച്ച മുന്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍, മറ്റൊരു പ്രസ്താവനയിലൂടെ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണില്ലെന്നാണ് ആമിര്‍ പറയുന്നത്. ആമിറിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണു വഴി തുറന്നത്.

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 ഗ്രൂപ്പുകള്‍ തീരുമാനിക്കപ്പെട്ടതോടെ, ഓരോ ഗ്രൂപ്പില്‍ നിന്നും സെമി ഫൈനലില്‍ എത്താന്‍ സാധ്യതയുള്ള രണ്ട് ടീമുകളെ തെരഞ്ഞെടുക്കാന്‍ ആമിറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ക്രിക്കറ്റ് ലോകത്തെയും ഷോയുടെ അവതാരകനെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യ സെമി ഫൈനലില്‍ എത്തില്ലെന്ന് ആമിര്‍ പ്രവചിച്ചത്.

ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സെമിയിലേക്ക് മുന്നേറുമെന്നാണ് ആമിറിന്റെ അഭിപ്രായം. ഇന്ത്യയുടെ മോശം പ്രകടനം പ്രവചിക്കാനുള്ള കാരണവും ആമിര്‍ വിശദീകരിക്കുന്നുണ്ട്. 'പാകിസ്ഥാനെതിരെയുള്ള മത്സരം മാറ്റിനിര്‍ത്തിയാല്‍, എല്ലാ മത്സരത്തിലും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് തകര്‍ന്നിട്ടുണ്ട്. കളിക്കുന്ന രീതി നോക്കിയാല്‍ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിന്‍ഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോല്‍പിക്കാന്‍ സാധിക്കും.' ആമിര്‍ പറഞ്ഞു. സൂപ്പര്‍ എട്ട് ഗ്രൂപ്പില്‍നിന്ന് രണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കടക്കുക.

നേരത്തേ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക്ശര്‍മയ്‌ക്കെതിരെ ആമിര്‍ നടത്തിയ പ്രതികരണവും വിവാദമായിരുന്നു. എല്ലാ പന്തുകളും അടിക്കാന്‍ ശ്രമിക്കുന്ന ബാറ്ററെന്നതില്‍ കവിഞ്ഞ് അഭിഷേക് ശര്‍മ ഒന്നുമല്ലെന്നായിരുന്നു ആമിറിന്റെ പ്രതികരണം. 'എല്ലാ പന്തുകളിലും വലിയ ഷോട്ടുകള്‍ക്കാണ് അഭിഷേകിന്റെ ശ്രമം. അതു നന്നായി നടന്നാല്‍ കുഴപ്പമില്ല. അല്ലെങ്കില്‍ പരാജയപ്പെട്ടുപോകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. എട്ട് ഇന്നിങ്‌സ് കളിച്ചാല്‍ ഒരു തവണയാകും അഭിഷേക് മികച്ച സ്‌കോറിലെത്തുന്നത്.'' അഭിഷേകിന്റെ സാങ്കേതിക മികവില്‍ സംശയമുണ്ടെന്നും ആമിര്‍ പ്രതികരിച്ചു.

After calling Abhishek Sharma a ‘slogger’, Amir predicts India’s T20 World Cup exit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി

ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം വരുന്നതിന്റെ കാരണങ്ങൾ ഇവയാണ്

എഐ സമ്മിറ്റ് വേദിയില്‍ 'ഷര്‍ട്ടൂരി' പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, 70കാരന് 26 വര്‍ഷം കഠിന തടവും പിഴയും

2 മിനിറ്റില്‍ വി ഡി സതീശന്റെ 11 നുണകള്‍ പറഞ്ഞ് വിദ്യാര്‍ഥി; മത്സരം നടത്തി ഡിവൈഎഫ്‌ഐ

SCROLL FOR NEXT