ഫോട്ടോ: ട്വിറ്റർ 
Sports

ബോബ് മാർലിയ്ക്ക് സമർപ്പണം; വിഖ്യാത സം​ഗീതജ്ഞന്റെ ഓർമയിൽ അയാക്സിന്റെ മൂന്നാം ജേഴ്സി (വീഡിയോ)

ബോബ് മാർലിയ്ക്ക് സമർപ്പണം; വിഖ്യാത സം​ഗീതജ്ഞന്റെ ഓർമയിൽ അയാക്സിന്റെ മൂന്നാം ജേഴ്സി (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റർഡാം: വിഖ്യാത ജമൈക്കൻ സം​ഗീതജ്ഞൻ ബോബ് മാർലിയ്ക്ക് ആദരവുമായി ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാം. പുതിയ സീസണിലേക്കുള്ള മൂന്നാം കിറ്റ് ക്ലബ് ബോബ് മാർലിയുടെ ഓർമകൾക്ക് സമർപ്പിച്ചു. ബോബ് മാർലിയുടെ ഓർമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അയാക്സ് കിറ്റ് ഒരുക്കിയിരിക്കുന്നത്. 

ബോബ് മാർലിയുടെ ത്രീ ലിറ്റിൽ ബേർഡ്സ് അയാക്സ് ആരാധകർ അവരുടെ ആന്തം ആയാണ് കണക്കാക്കുന്നത്. ഈ പാട്ടിനും ബോബ് മാർലിക്കുമായുള്ള ട്രുബ്യൂട്ട് ആയാണ് അയാക്സ് പുതിയ ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. 

കറുപ്പ് നിറത്തിൽ ഉള്ള ജേഴ്സിയിൽ മഞ്ഞയും പച്ചയും ചുവപ്പും നിറത്തിലുള്ള ഷേഡുകളും ഉണ്ട്. ജേഴ്സിയുടെ പിറകിൽ മൂന്ന് പക്ഷികളുടെ ചിത്രവും ഉണ്ട്. ജേഴ്സി ഒരുക്കിയിരിക്കുന്നത് അഡിഡാസാണ്. ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ മതത്തില്‍ നിന്ന് പുറത്താകില്ല; ജീവിതം മുഴുവന്‍ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കും'; ജലീലും ഭാര്യയും ഇനി 'സഖാക്കള്‍'

റിസര്‍വ് ബാങ്ക് സ്വര്‍ണം വിറ്റിട്ടില്ല; വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

'കയ്യിൽ വോട്ടർ ഐഡിയും രേഖകളും, എങ്കിലും നെഞ്ചിൽ ഭീതി'; ബംഗാൾ അതിർത്തി ജില്ലകളിൽ തടങ്കൽ കേന്ദ്രങ്ങളുടെ പശ്ചാത്തലത്തിൽ ആശങ്ക ശക്തം

'കള്ളുകുടി നിർത്തിയില്ലെങ്കിൽ ഉപേക്ഷിക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തി, മദ്യപാനത്തിന് പുറമേ മറ്റൊരു ദുശീലം കൂടി ഉണ്ടായിരുന്നു'; ബോബി ഡിയോൾ

വിജയ്ക്ക് വരുന്ന പണി എട്ടിന്റെയോ ഏഴിന്റെയോ! ഭാര്യ സംഗീത ബിജെപിയില്‍? പ്രമുഖ നടി വഴി ചര്‍ച്ച

SCROLL FOR NEXT