Ajsal’s Late Goal Earns Kerala Blasters a Point  kbfc/x
Sports

ബ്ലാസ്റ്റേഴ്‌സ് ഇന്ന് തോറ്റില്ല! അജ്‌സലിന്റെ ഗോളിൽ ഈസ്റ്റ് ബംഗാളിനെതിരെ സമനില

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് പത്താം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇൻജുറി ടൈമിൽ മലയാളി താരം മുഹമ്മദ് അജ്‌സൽ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് 1-1 എന്ന നിലയിൽ സമനില പിടിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുമായി ഗ്രൂപ്പിൽ 12മതാണ് ബ്ലാസ്റ്റേഴ്‌സ്.

സന്ദീപ് സിങ്, ഐബാൻ, ഹോർമിപാം റൂയിവ, ഫാലോ എൻഡിയായെ, നവോച്ച സിങ് എന്നിവരടങ്ങിയ പ്രതിരോധ നിരയെയാണ് ഹെഡ് കോച്ച് ഡേവിഡ് കറ്റാല ഇന്ന് കളത്തിലിറക്കിയത്. വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, എബിദാസ് എന്നിവർ മധ്യനിരയിലും കെവിൻ യോക്ക്, മുഹമ്മദ് അജ്‌സൽ എന്നിവർ മുന്നേറ്റനിരയിലും അണിനിരന്നു. സെനഗൽ താരം ഫാലോ എൻഡിയായെയുടെ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇന്ന്.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് പത്താം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്ക് എടുത്ത സ്‌പെയിൻ താരം എസെജാരി ലക്ഷ്യം കണ്ടതോടെ ആതിഥേയർ ലീഡ് നേടി. ഗോൾ വഴങ്ങിയെങ്കിലും പതറാതെ കളിച്ച ബ്ലാസ്റ്റേഴ്‌സ് സമനിലയ്ക്കായി മികച്ച മുന്നേറ്റങ്ങൾ നടത്തി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഫാലോ നടത്തിയ ഹെഡർ ശ്രമം നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്.

രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ ലീഡ് വർധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിൽ തട്ടി ലക്ഷ്യം കാണാതെ പോകുക ആയിരുന്നു. ഒടുവിൽ ഇൻജുറി ടൈമിൽ (90+2 മിനിറ്റ്) ലഭിച്ച കോർണർ കിക്ക് കൃത്യമായി തലകൊണ്ട് വലയിലെത്തിച്ച് മുഹമ്മദ് അജ്‌സൽ ബ്ലാസ്റ്റേഴ്‌സിന് സമനില സമ്മാനിച്ചു.

അവസാന നിമിഷം വരെ പൊരുതി നേടിയ ഈ സമനിലയും പോയിന്റും ബ്ലാസ്റ്റേഴ്‌സിന് വരും മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും.

Ajsal’s Late Goal Earns Kerala Blasters a Point.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോഡ് ഷെഡിങ് ഇല്ല, ട്രിപ്പ് ആകുന്നതാണ്'; ഉഷ്ണതരംഗം ആരെങ്കിലും പ്രതീക്ഷിച്ചോ?: കെ കൃഷ്ണന്‍കുട്ടി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 320 രൂപ കൂടി

പാമ്പിനെ തിരച്ച് ആക്രമിക്കാൻ പേടിയില്ലാത്ത വില്ലന്മാർ

ജനഹിതം അറിയാൻ ഇനി നാലു നാളുകൾ കൂടി; വോട്ടെണ്ണലിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

'എന്റെ ആദ്യ 100 കോടി ചിത്രം, ഇതൊരു തുടക്കം മാത്രം'; സന്തോഷം പങ്കുവച്ച് വാമിഖ ​ഗബ്ബി

SCROLL FOR NEXT