UAE Consortium Al Fursan Acquires Kerala Blasters FC from Magnum AI generated Image
Sports

അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകള്‍; ബഹിഷ്‌കരണം പിന്‍വലിച്ച് മഞ്ഞപ്പട

യുഎഇ ആസ്ഥാനമായുള്ള അല്‍ ഫുര്‍സാന്‍, മാഗ്‌നം ഗ്രൂപ്പില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഉടമസ്ഥാവകാശം, ഷെയ്ഖ് അഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലുള്ള അല്‍ ഫുര്‍സാന്‍ ഏറ്റെടുത്തു. യുഎഇ ആസ്ഥാനമായുള്ള കായിക, സ്‌പോര്‍ട്‌സ്-ടെക് കോണ്‍സോര്‍ഷ്യമായ അല്‍ ഫുര്‍സാന്‍, മാഗ്‌നം ഗ്രൂപ്പില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി. എട്ട് മാസത്തെ നിശ്ചിത ഘട്ടങ്ങളിലൂടെയാണ് ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ത്തിയാകുന്നത്. 2026-27 സീസണിന്റെ അവസാനത്തോടെ ആവശ്യമായ നിയന്ത്രണ സമിതികളുടെയും ലീഗിന്റെയും അനുമതികള്‍ക്ക് വിധേയമായി നടപടികള്‍ പൂര്‍ണമാകും. ഈ മാറ്റം ക്ലബ്ബിന്റെ ചരിത്രത്തിലെ നിര്‍ണായക അധ്യായമാണെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റര്‍ജി വ്യക്തമാക്കി.

ക്ലബ്ബിന്റെ ദൈനംദിന ബിസിനസ്, അഡ്മിനിസ്‌ട്രേറ്റീവ് പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതിനായി ഒഫിയോ സ്‌പോര്‍ട്ടി എന്ന സ്ഥാപനത്തെ അല്‍ ഫുര്‍സാന്‍ പങ്കാളിയായി നിയമിച്ചിട്ടുണ്ട്. ജിതേഷ് മേത്ത, റോണക് ദലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബീര്‍ബല്‍ സ്‌പോര്‍ട്‌സ് & എന്റര്‍ടൈന്‍മെന്റ് ആണ് ഈ ഇടപാടിന് വഴിയൊരുക്കിയത്. പുതിയ സീസണില്‍ കളിക്കാരെ കണ്ടെത്തുന്നതിലും റിക്രൂട്ട്മെന്റ് പ്രക്രിയകളിലും ബീര്‍ബല്‍ സ്‌പോര്‍ട്‌സ് മാനേജ്മെന്റിനെ സഹായിക്കുന്നത് തുടരും. പ്രൊഫഷണല്‍ രീതിയിലുള്ള മികച്ച ഘടനയും ആവശ്യമായ സാമ്പത്തിക വിഭവങ്ങളും നല്‍കി ക്ലബ്ബിന്റെ ഫുട്‌ബോള്‍ ഡിപ്പാര്‍ട്ട്മെന്റിനെ കൂടുതല്‍ ശക്തമാക്കുക എന്നതാണ് പുതിയ മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യം.

ഉടമസ്ഥാവകാശ കൈമാറ്റത്തിലെ കാലതാമസം കാരണം പുതിയ സീസണിലേക്കുള്ള ടീമിന്റെ പ്രീ-സീസണ്‍ തയ്യാറെടുപ്പുകള്‍ വൈകിയിരുന്നെങ്കിലും, ഇപ്പോള്‍ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ആഷ്ലി വെസ്റ്റ്വുഡ് ആയിരിക്കും 2026-27 സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഹെഡ് കോച്ച്. തമിഴ്നാട്ടിലെ മഹാബലിപുരത്തുള്ള എഫ്‌സി മദ്രാസ് സെന്ററില്‍ വച്ചാണ് ടീമിന്റെ പ്രീ-സീസണ്‍ ക്യാംപ് ആരംഭിക്കുന്നത്. കളിക്കാരുടെയും കോച്ചിങ് സ്റ്റാഫുകളുടെയും പട്ടിക മാനേജ്മെന്റ് ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും പുതിയ താരങ്ങളുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും മാനേജ്മെന്റ് അറിയിച്ചു.

മറുവശത്ത് പുതിയ സീസണിലെ ആദ്യ 14 മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബര്‍ 11ന് വൈകിട്ട് 5 മണിക്ക് ഇന്റര്‍ കാശിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പോരാട്ടം (വേദി പിന്നീട് തീരുമാനിക്കും). ഒക്ടോബര്‍ 18ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും, ഒക്ടോബര്‍ 25ന് രാത്രി 7.30ന് കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റി എഫ്‌സിയെയും ബ്ലാസ്റ്റേഴ്‌സ് നേരിടും. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ചെന്നൈയിന്‍ എഫ്‌സി (ഒക്ടോബര്‍ 31), എഫ്‌സി ഗോവ (നവംബര്‍ 29), ചര്‍ച്ചില്‍ ബ്രദേഴ്‌സ് (ഡിസംബര്‍ 6), സ്‌പോര്‍ട്ടിങ് ക്ലബ് ഡല്‍ഹി (ഡിസംബര്‍ 10), പഞ്ചാബ് എഫ്‌സി (ഡിസംബര്‍ 14), ഒഡീഷ എഫ്‌സി (ഡിസംബര്‍ 20), ബംഗളൂരു എഫ്‌സി (ജനുവരി 3), മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് (ജനുവരി 10), ഈസ്റ്റ് ബംഗാള്‍ (ജനുവരി 16) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. പുതിയ മാനേജ്മെന്റും പരിശീലകനും എത്തുന്നതോടെ വരും സീസണില്‍ മഞ്ഞപ്പടയുടെ മികച്ച പ്രകടനം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

UAE Consortium Al Fursan Acquires Kerala Blasters FC from Magnum

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൂടുതല്‍ സുരക്ഷ വേണ്ട'; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

മാരകമായ ഹൃദയതടസ്സങ്ങളും ഇനി കൃത്യതയോടെ മാറ്റാം: അറിയാം എന്താണ് 'പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി'

വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്; കാട്ടാന ആക്രമണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം; പ്രാകൃതമെന്ന് സിപിഎം

'അവന് മരണമില്ല, അതിനൊരു കാരണമുണ്ട്'; 'യേഴു കടൽ യേഴു മലൈ' ആദ്യ മൂന്ന് മിനിറ്റ് പുറത്ത്

HLL Lifecare Limited: അപ്രന്റീസ്ഷിപ്പ് ട്രെയിനിങിന് അവസരം; ITI മുതൽ യോഗ്യത, പേരൂർക്കടയിൽ നിയമനം