അമ്പെയ്ത്തില്‍ വീണ്ടും സ്വര്‍ണം; മിക്‌സഡ് ടീം ഇനത്തിലും ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം

ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ടീമിനെയാണ് ഷൂട്ടൗട്ടില്‍ സഹില്‍- ചികിത സഖ്യം പരാജയപ്പെടുത്തിയത്
Archery Gold
സ്വർണ മെഡലുമായി സഹിൽ യാ​ഗവും ചികിത തനിപാര്‍ത്തിയും എപി
Edited By:
Updated on: 
1 min read

ഒകാസാകി: ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. മിക്‌സഡ് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കിയത്. സഹില്‍ രാജേഷ് യാദവ്, ചികിത തനിപാര്‍ത്തി എന്നിവരടങ്ങിയ സഖ്യമാണ് സുവര്‍ണ നേട്ടം കൈവരിച്ചത്.

Archery Gold
സ്വര്‍ണം എയ്തിട്ട് ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സുവര്‍ണനേട്ടം

ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ടീമിനെയാണ് ഷൂട്ടൗട്ടില്‍ സഹില്‍- ചികിത സഖ്യം പരാജയപ്പെടുത്തിയത്. മത്സരം 157-157 എന്ന നിലയില്‍ സമനിലയില്‍ ആയതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ട് ഓഫ് വേണ്ടിവന്നത്.

വിജയത്തോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം എട്ടായി. അവസാന നിമിഷം വരെ ആവോശം നിറഞ്ഞു നിന്ന മത്സരത്തില്‍ കൊറിയയുടെ പാര്‍ക്ക് ജങ് യൂണ്‍ - ചോയ് യോങ് ഹി സഖ്യത്തെ, നാടകീയമായി കീഴ്‌പ്പെടുത്തിയ ഇന്ത്യന്‍ ടീം 2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സിലേക്ക് യോഗ്യതയും ഉറപ്പാക്കി.

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പ്രിയ ഗംഗാസ് വെങ്കലം നേടി. വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിലാണ് പ്രിയയുടെ നേട്ടം. നേരത്തെ വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ചികിത തനിപാര്‍ത്തി, പ്രിതിക പ്രദീപ്, ജ്യോതി സുരേഖ വെന്നം എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം എയ്തിട്ടത്.

Archery Gold
സ്വര്‍ണത്തിലേക്ക് ഓടിക്കയറി ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണം
Archery Gold
ഏഷ്യന്‍ ഗെയിംസില്‍ ഹാട്രിക് മെഡലുമായി ഗുല്‍വീര്‍ സിങ്
Archery Gold
'പ്രശസ്തി വലിയ പാര, സമാധാനവും സ്വസ്ഥതയും പോയികിട്ടി'; വൊസീഞ്ഞ!
Summary

Gold again in archery; India wins gold in the mixed team event as well

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com