അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ ഫ്രീ കിക്ക്/ഫോട്ടോ: എഎഫ്പി 
Sports

തീപാറും ഫ്രീകിക്ക് ഗോള്‍; വിമര്‍ശകരുടെ വായടപ്പിച്ച് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് (വീഡിയോ)

വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി ലിവര്‍പൂള്‍ താരം ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി ലിവര്‍പൂള്‍ താരം ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്. റേഞ്ചേഴ്‌സിനെതിരായ കളിയില്‍ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളുമായാണ് അര്‍നോള്‍ഡ് എത്തിയത്. 

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റേഞ്ചേഴ്‌സിനെതിരായ കളിയുടെ ഏഴാം മിനിറ്റിലാണ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് സ്‌കോര്‍ ചെയ്തത്. 30 വാര അകലെ നിന്ന് തൊടുത്ത അര്‍നോള്‍ഡിന്റെ കര്‍ലിങ് ഷോട്ട് തടുക്കാന്‍ റേഞ്ചേഴ്‌സ് ഗോള്‍കീപ്പര്‍ അലന്‍ മഗ് ഗ്രെഗറിന് ഒരു പഴുതും നല്‍കിയില്ല. 

അര്‍നോള്‍ഡിന്റെ ഗോള്‍ ലിവര്‍പൂളിന് 1-0ന്റെ ലീഡ് നല്‍കി. പിന്നാലെ രണ്ടാം പകുതിയില്‍ പെനാല്‍റ്റിയില്‍ നിന്ന് സലയും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ 2-0ന് ജയം പിടിച്ചു. സീസണിലെ അര്‍നോള്‍ഡിന്റെ രണ്ടാമത്തെ ഗോളാണ് ഇത്. 

തകര്‍പ്പന്‍ ഗോളിലേക്ക് എത്തിയെങ്കിലും ലിവര്‍പൂള്‍ റൈറ്റ് ബാക്കിന്റെ പ്രതിരോധത്തിലെ പിഴവുകളാണ് വിമര്‍ശകര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്നതോടെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സംഘത്തിലെ അര്‍നോള്‍ഡിന്റെ സ്ഥാനത്തിന് നേര്‍ക്കും ചോദ്യം ശക്തമാണ്. യുവേഫ നേഷന്‍സ് ലീഗിലെ ജര്‍മനിക്കെതിരായ പോരില്‍ നിറം മങ്ങി കളിച്ചതോടെയാണ് അര്‍നോള്‍ഡിന് എതിരെ വിമര്‍ശനങ്ങള്‍ ശക്തമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ