Anahat Singh and Abhay Singh x
Sports

സ്വര്‍ണം, വെള്ളി ഒന്നുറപ്പ്! സ്‌ക്വാഷില്‍ അനാഹതും അഭയ് സിങും ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ, വനിതാ സ്‌ക്വാഷ് സിംഗിള്‍സില്‍ 2 മെഡലുകള്‍ ഉറപ്പിച്ച് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ, വനിതാ സ്‌ക്വാഷ് സിംഗിള്‍സില്‍ സ്വര്‍ണം, വെള്ളി മഡലുകളില്‍ ഒന്നുറപ്പിച്ച് ഇന്ത്യ. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അനാഹത് സിങും പുരുഷ വിഭാഗത്തില്‍ അഭയ് സിങും ഫൈനലിലേക്ക് മുന്നേറി. അനാഹത് അതിഥേയ താരമായ സതോമി വതനബെയേയും അഭയ് പാകിസ്ഥാന്‍ താരം മുഹമ്മദ് ഇര്‍ഫാനേയും സെമിയില്‍ വീഴ്ത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്.

വനിതാ പോരാട്ടത്തില്‍ മിന്നും തിരിച്ചുവരവാണ് അനാഹത് നടത്തിയത്. ആദ്യ രണ്ട് സെറ്റുകളും നഷ്ടമായ താരം പിന്നീടുള്ള രണ്ട് സെറ്റുകള്‍ പിടിച്ച് അവിശ്വസനീയ സമനില സ്വന്തമാക്കി. അഞ്ചാം സെറ്റില്‍ ഇന്ത്യന്‍ താരം ജപ്പാന്‍ താരത്തിനു ഒരവസരവും നല്‍കിയതുമില്ല. തീര്‍ത്തും ഏകപക്ഷീയമായ മുന്നേറ്റമാണ് അവസാന സെറ്റില്‍ അനാഹത് നടത്തിയത്. സ്‌കോര്‍: 9-11, 11-13, 12-10, 11-6, 11-3.

അഭയ് സിങും പാകിസ്ഥാന്റെ മുഹമ്മദ് ഇർഫാനും തമ്മിലുള്ള പോരാട്ടം തീർത്തും ഏകപക്ഷീയമായിരുന്നു. പാക് താരത്തിനു ഒരു പഴുതും നല്‍കാതെ അതിവേ​ഗമാണ് അഭയ് മത്സരം പിടിച്ചെടുത്തത്. രണ്ടാം സെറ്റില്‍ മാത്രമാണ് മുഹമ്മദ് ഇര്‍ഫാന് ചെറിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചത്. സ്‌കോര്‍: 11-3, 12-10, 11-6.

Anahat Singh has produced a sensational fightback to defeat Satomi Watanabe and book her place in the women’s singles final. Abhay Singh wraps up a comfortable semifinal victory over Pakistan’s Muhammad Irfan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?'

30 കോടിയുടെ ഭാഗ്യശാലി ആര്?; തിരുവോണം ബംപര്‍ ലോട്ടറി ഫലം അല്‍പ്പസമയത്തിനകം

'സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ അറിയാമോ ? ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നത് ആണോ നിങ്ങളുടെ പുരോഗമനം'; സംവിധായകന് വിമർശനം

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കുറയും; വരുന്നു മാറ്റം

മദയാനയെ പിടിയേമാനേ; സ്വകാര്യ ബസുകള്‍ മദയാനയെപ്പോലെ എന്ന് ഹൈക്കോടതി