ഇന്ത്യൻ വനിതാ ടീം ലോകകപ്പ് കിരീടവുമായി, Shree Charani x
Sports

ഭൂമി, സർക്കാർ ജോലി, കോടികള്‍ വേറെയും! ലോകകപ്പ് നേടിയ താരങ്ങള്‍ക്ക് കൈനിറയെ സമ്മാനം

താരങ്ങളെ അഭിനന്ദിച്ച് ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരുകള്‍

സമകാലിക മലയാളം ഡെസ്ക്

അമരാവതി: ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വനിതാ ലോകകപ്പ് കിരീടം സമ്മാനിച്ച താരങ്ങള്‍ക്ക് കൈനിറയെ പാരിതോഷികവുമായി സംസ്ഥാന സര്‍ക്കാരുകള്‍. ആന്ധ്രാപ്രദേശില്‍ നിന്നു ഇന്ത്യന്‍ ടീമിലെത്തിയ ശ്രീ ചരണിയ്ക്ക് ഭൂമി, പണം, സർക്കാർ ജോലി എന്നിവ നല്‍കുമെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ സ്മൃതി മന്ധാന, ജെമിമ റോഡ്രിഗ്‌സ്, രാധ യാദവ് എന്നിവര്‍ക്ക് രണ്ടേകാല്‍ കോടി രൂപ സമ്മാനമായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

2.5 കോടി രൂപ, 1000 സ്‌ക്വയര്‍ ഫീറ്റ് ഹൗസിങ് പ്ലോട്ട്, സർക്കാർ സർവീസിൽ ഗ്രൂപ്പ് വണ്‍ റാങ്ക് ജോലി എന്നിവയാണ് ശ്രീചരണിയ്ക്കു സര്‍ക്കാര്‍ സമ്മാനിക്കുന്നത്. ലോകകപ്പ് നേട്ടത്തില്‍ ചന്ദ്രബാബു നായിഡു ശ്രീചരണിയെ അദ്ദേഹം ഓഫീസിലേക്ക് വിളിച്ചു വരുത്തി അഭിനന്ദിച്ചു. ശ്രീ ചരണിയ്‌ക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായ മിതാലി രാജുമുണ്ടായിരുന്നു.

രണ്ടേകാല്‍ കോടി രൂപയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്മൃതി മന്ധാന, ജെമിമ, രാധ എന്നിവര്‍ക്കു നല്‍കാനൊരുങ്ങുന്നത്. തന്റെ ഔദ്യോഗിക വസതിയിലേക്ക് ഈ മൂന്ന് താരങ്ങളേയും ഫഡ്‌നാവിസ് ക്ഷണിച്ചു വരുത്തി താരങ്ങളെ ആദരിച്ചു. മൂവരും മഹാരാഷ്ട്രയുടെ അഭിമാന താരങ്ങളാണെന്നു അദ്ദേഹം അഭിനന്ദിച്ചു. വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് താരങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ 52 റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രമെഴുതിയത്. രണ്ട് പതിറ്റാണ്ടിനപ്പുറം നീണ്ട കാത്തിരിപ്പിനാണ് ഇത്തവണ നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വിരാമമായത്.

Andhra Pradesh Chief Minister N Chandrababu Naidu on Friday announced a cash award of Rs 2. 5 crore, 1,000 sq ft housing plot and a Group-I job to N Shree Charani.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്? മുഖ്യമന്ത്രി തീരുമാനിക്കും

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ ശാസ്‌ത്രോത്സവം ഉദ്ഘാടന വേദിയില്‍, വേദി ബഹിഷ്‌കരിച്ച് ബിജെപി കൗണ്‍സിലര്‍

ബിസിനസ് സെന്ററുകൾ വഴിയുള്ള മനുഷ്യക്കടത്ത് തടയാൻ പുതിയ നിയമവുമായി യുഎഇ

തിരുവനന്തപുരം ലൈറ്റ് മെട്രോ: 27 സ്‌റ്റേഷനുകള്‍, ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം

SCROLL FOR NEXT