യുവരാജ് സിങ്/ഫോട്ടോ: പിടിഐ 
Sports

ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് യുവരാജ് സിങ്, ഫെബ്രുവരിയില്‍ കളിക്കാന്‍ ഇറങ്ങും

ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് യുവരാജ് സിങ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് യുവിയുടെ പ്രഖ്യാപനം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് യുവരാജ് സിങ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് യുവിയുടെ പ്രഖ്യാപനം. ഫെബ്രുവരിയില്‍ പിച്ചിലേക്ക് തിരിച്ചെത്തും എന്നാണ് യുവി പറയുന്നത്. 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്നും യുവി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ യുവി ട്വന്റി20 ലീഗ് മത്സരങ്ങളും കളിക്കുകയുണ്ടായി. എന്നാല്‍ പഞ്ചാബ് ടീമിലേക്ക് യുവി തിരിച്ചെത്തുമെന്ന് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പലപ്പോഴായി വന്നിരുന്നു. അത് ശരിവെച്ചാണ് ഇപ്പോള്‍ യുവരാജ് സിങ്ങിന്റെ പ്രതികരണം. പക്ഷേ ട്വന്റി20 ലീഗിലാണോ അതോ പഞ്ചാബ് ടീമിലേക്കാണോ തിരിച്ചെത്തുന്നത് എന്ന് യുവി വ്യക്തമാക്കിയിട്ടില്ല. 

ഫെബ്രുവരിയില്‍ പിച്ചിലേക്ക് തിരിച്ചെത്താനാവും എന്നാണ് പ്രതീക്ഷ

ദൈവമാണ് നിങ്ങളുടെ വിധി നിശ്ചയിക്കുന്നത്.  ഫെബ്രുവരിയില്‍ പിച്ചിലേക്ക് തിരിച്ചെത്താനാവും എന്നാണ് പ്രതീക്ഷ. നിങ്ങളുടെ സ്‌നഹത്തിനും ആശംസകള്‍ക്കും നന്ദി. അത് വിലമതിക്കാനാവാത്തതാണ്. പിന്തുണ തുടരുക, ഇന്‍സ്റ്റഗ്രാമില്‍ യുവരാജ് സിങ് കുറിച്ചു. 

2019 ജൂണിലാണ് യുവരാജ് സിങ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഐപിഎല്ലിലും യുവരാജിന് മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബിഗ് ബാഷ് ലീഗില്‍ യുവി കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ബിബിഎല്ലിലേക്കും യുവി ഇതുവരെ എത്തിയിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT