Anvay Dravid x
Sports

പേരില്‍ 'ദ്രാവിഡ്', ബാറ്റില്‍ 'ഡൈനാമൈറ്റ്', 41 പന്തില്‍ 85 റണ്‍സ്!

വീണ്ടും സ്‌ഫോടനാത്മക ബാറ്റിങുമായി ദ്രാവിഡിന്റെ മകന്‍ അന്‍വയ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

രാജ്‌കോട്ട്: വിനു മങ്കാദ് അണ്ടര്‍ 19 ഏകദിന പോരാട്ടത്തില്‍ സ്‌ഫോടനാത്മക ബാറ്റിങുമായി ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡ്. കര്‍ണാടകയ്ക്കായി ബാറ്റിങിനെത്തിയ 17കാരന്‍ വെറും 41 പന്തില്‍ അടിച്ചെടുത്തത് 85 റണ്‍സ്. ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയാണ് അന്‍വയ്.

ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ അന്‍വയ് ദ്രാവിഡിന്റെ മികവില്‍ കര്‍ണാടക 49 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 418 റണ്‍സ്. വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗാണ് ഡല്‍ഹിയെ നയിക്കുന്നത്.

5 സിക്‌സും 7 ഫോറും സഹിതമാണ് അന്‍വയ് അതിവേഗം 85 അടിച്ചത്. 207.32 ആണ് സ്‌ട്രൈക്ക്‌റേറ്റ്.

രണ്ട് ദിവസം മുന്‍പ് ചണ്ഡീഗഢിനെതിരായ പോരാട്ടത്തിലും അന്‍വയ് മിന്നല്‍ ബാറ്റിങുമായി കളം വാണിരുന്നു. 62 പന്തില്‍ 104 റണ്‍സാണ് താരം കഴിഞ്ഞ ദിവസം അടിച്ചെടുത്തത്.

17-year-old Anvay Dravid smashed 85 off 41 balls as Karnataka posted 418 for four against Delhi Under-19 in the Vinoo Mankad Trophy on Monday. The innings extended his strong run after a century against Chandigarh last week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും

സിക്സോട് സിക്സ്! ടി20യിൽ‌ വിൻഡീസിന് ലോക റെക്കോർഡ്

മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസിനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ പിടിയിൽ

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്‍