messi54 
Sports

5 സ്റ്റാര്‍ ഹോട്ടല്‍ ഒഴിവാക്കി അര്‍ജന്റീന; ബീഫ് ബാര്‍ബിക്യുവിനായി സര്‍വകലാശാല ഹാളില്‍ താമസം

ലോകകപ്പിനായി ഖത്തറിലെത്തിയ മെസിയും സംഘവും 5 സ്റ്റാര്‍ താമസ സൗകര്യം വേണ്ടെന്ന് വെച്ചതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പിനായി ഖത്തറിലെത്തിയ മെസിയും സംഘവും 5 സ്റ്റാര്‍ താമസ സൗകര്യം വേണ്ടെന്ന് വെച്ചതായി റിപ്പോര്‍ട്ട്. പകരം ഖത്തര്‍ സര്‍വകലാശാലയിലെ സ്റ്റുഡന്റ് ഹാളിലാണ് ടീം തങ്ങുന്നത് എന്നാണ് വാര്‍ത്തകള്‍. 

ബീഫ് ബാര്‍ബിക്യു ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് അര്‍ജന്റീന ഫൈവ് സ്റ്റാര്‍ താമസ സൗകര്യം ഒഴിവാക്കിയത് എന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മെസിയും സംഘവും അര്‍ജന്റീനയില്‍ എത്തിയത്. ഇവര്‍ ഖത്തര്‍ സര്‍വകലാശാലയിലെ സ്റ്റുഡന്റ് ഹാളിലേക്കാണ് നേരെ പോയത്. 

വീട്ടിലെ രുചി അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം

അര്‍ജന്റൈന്‍ പാരമ്പര്യ വിഭവമായ അസാദോസ് ഉള്‍പ്പെടെയുള്ള ആസ്വദിക്കുന്നതിനായാണ് സൗകര്യങ്ങള്‍ കുറവായിട്ടും സ്റ്റുഡന്റ് ഹാളിലെ താമസ സൗകര്യം എന്ന തീരുമാനത്തിലേക്ക് അര്‍ജന്റീന എത്തിയത്. കളിക്കാര്‍ക്ക് ബാര്‍ബക്യു തയ്യാറാക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കി. 

ക്യാംപസില്‍ ഞങ്ങള്‍ പലവട്ടം എത്തി പരിശോധിച്ചു. വലിയ സൗകര്യങ്ങളും 'അസദോസിനായി' ഓപ്പണ്‍ എയര്‍ സൗകര്യവും ഉണ്ടെന്ന് കണ്ടതോടെയാണ് ഇത് ഉറപ്പിച്ചത്. കളിക്കാര്‍ക്കും അര്‍ജന്റീനക്കാര്‍ക്കും ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഖത്തറിലായിരിക്കുമ്പോഴും അവര്‍ക്ക് വീടിന്റെ അനുഭവം കിട്ടാന്‍ വോണ്ടിയാണ് ഞങ്ങള്‍ ഇതെല്ലാം ചെയ്യുന്നത്. ഫുട്‌ബോളില്‍ അവര്‍ എല്ലാ ശ്രദ്ധയും കൊടുക്കുമ്പോള്‍ വീട്ടിലെ സ്വാദ് അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം, അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മറ്റ് ടീമുകള്‍ക്ക് ആഡംബര താമസ സൗകര്യമാണ്. എന്നാല്‍ ഞങ്ങളുടെ ടീം ആണ് ലോകത്തിലെ ഏറ്റവും മികച്ചത്. ഏറ്റവും നല്ല ബീഫ് അവര്‍ അര്‍ഹിക്കുന്നുണ്ട്. ലോകകപ്പിലേക്കാണ് ഞങ്ങളുടെ ശ്രദ്ധ. അല്ലാതെ താമസിക്കുന്ന ഹോട്ടലിന്റെ ക്വാളിറ്റിയിലേക്ക് അല്ല, അര്‍ജന്റൈന്‍ ഫുട്‌ബോള്‍ വൃത്തങ്ങള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്‌ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

എസ്ഐടി റദ്ദാക്കി; 'ഇഡി റിപ്പോർട്ടിൽ തെളിവുകളുണ്ട്, പ്രാഥമിക അന്വേഷണം അനാവശ്യം'; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ