അർജന്റീന-പാരാ​ഗ്വേ മത്സരത്തിൽ/ഫോട്ടോ: ട്വിറ്റർ 
Sports

​ഗോമസിന്റെ ​ഗോൾ ബലത്തിൽ പാരാ​ഗ്വേയെ 1-0ന് തോൽപ്പിച്ച്അർജന്റീന; നോക്കൗട്ട് ടിക്കറ്റ് ഉറപ്പിച്ചു

പാരാ​ഗ്വേയുമായുള്ള കടുപ്പമേറിയ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ​ഗോളിന്റെ ജയം പിടിച്ച് അർജന്റീന

സമകാലിക മലയാളം ഡെസ്ക്

കോപ്പ അമേരിക്കയിൽ പാരാ​ഗ്വേയുമായുള്ള കടുപ്പമേറിയ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ​ഗോളിന്റെ ജയം പിടിച്ച് അർജന്റീന. ഇതോടെ കോപ്പയിൽ തോൽവി അറിയാതെയുള്ള മുന്നേറ്റം അർജന്റീന തുടരുകയാണ്. ജയത്തോടെ അർജന്റീന നോക്കൗട്ട് ഉറപ്പിച്ചു. മൂന്ന് കളിയിൽ നിന്ന് 7 പോയിന്റോടെ എ ​ഗ്രൂപ്പിൽ ഒന്നാമതാണ് അർജന്റീന ഇപ്പോൾ.

16 മത്സരങ്ങളിലായി തോൽവി അറിയാതെ മുൻപോട്ട് പോവുകയാണ് മെസിയും സംഘവും. കളിയിൽ അർജന്റീനയേക്കാൾ ഒരുപിടി മുൻപിൽ നിന്നത് പാരാ​ഗ്വേ ആയിരുന്നു. എന്നാൽ ​ഫിനിഷിങ്ങിലെ പിഴവുകൾ തിരിച്ചടിയായി. കളി ആരംഭിച്ച് 9ാം മിനിറ്റിൽ തന്നെ അർജന്റീന ​ഗോൾ വല കുലുക്കി. ​ഗോമസാണ് സ്കോർ ചെയ്തത്. മെസിയിൽ നിന്ന് ഏയ്ഞ്ചൽ ഡി മരിയയിലേക്ക്. എയ്ഞ്ചൽ ഡി മരിയയുടെ പാസിൽ ​ഗോമസിന്റെ പിഴയ്ക്കാത്ത ഫിനിഷിങ്ങും വന്നതോടെ അർജന്റീന ലീഡ് എടുത്തു. മികച്ച മുന്നേറ്റങ്ങളുമായി പാരാ​ഗ്വേ നിറഞ്ഞെങ്കിലും ​ഗോൾ വല കുലുക്കാൻ മാത്രം അവർക്കായില്ല. 

10 ഷോട്ടുകൾ പാരാ​ഗ്വേയിൽ നിന്ന് വന്നപ്പോൾ ഓൺ ടാർ​ഗറ്റിലേക്ക് എത്തിയത് രണ്ടെണ്ണം. അർജന്റീനയുടെ 8 ഷോട്ടുകളിൽ ഓൺ ടാർ​ഗറ്റിലേക്ക് വന്നത് നാലെണ്ണവും. പാരാ​ഗ്വേയുടെ സെൽഫ് ​ഗോളിലൂടെ അർജന്റീന രണ്ടാമത്തെ ​ഗോൾ നേടുമെന്ന് തോന്നിച്ചു.  പാരാ​ഗ്വേയുടെ പ്രതിരോധ നിര താരം അലോൻസോയുടെ കാലിൽ തട്ടി പന്ത് ​ഗോൾവലയ്ക്കുള്ളിലെത്തി. എന്നാൽ വാർ ​ഗോൾ നിഷേധിച്ചു. അവസാന മിനിറ്റുകളിൽ രണ്ടാം ​ഗോൾ കണ്ടെത്താൻ മെസിയും കൂട്ടരും ചാർജ് ചെയ്ത് കളിച്ചെങ്കിലും സാധ്യമായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT