Arshdeep Singh x
Sports

അര്‍ഷ്ദീപിന്റെ '65 പവര്‍ വിക്കറ്റുകൾ', റെക്കോര്‍ഡ്!

ശ്രദ്ധേയ റെക്കോര്‍ഡില്‍ ഇന്ത്യന്‍ പേസര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഹാമില്‍ട്ടണ്‍: അന്താരാഷ്ട്ര ടി20യില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മുന്നേറുന്ന ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി. ടി20 ക്രിക്കറ്റിന്റെ പവര്‍പ്ലേയില്‍ ഫുള്‍ മെമ്പര്‍ രാജ്യത്തിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡിനൊപ്പം അര്‍ഷ്ദീപ് സിങും എത്തി. ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയുടെ റെക്കോര്‍ഡിനൊപ്പമാണ് അര്‍ഷ്ദീപ് സിങും എത്തിയത്.

അഞ്ചാം ടി20യില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അല്ലനെ പുറത്താക്കിയാണ് അര്‍ഷ്ദീപ് റെക്കോര്‍ഡിനൊപ്പമെത്തിയത്. താരത്തിന്റെ ആദ്യ ആറ് ഓവറിനിടെയുള്ള 65ാം വിക്കറ്റായിരുന്നു ഇത്. തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് താരം അല്ലനെ മടക്കിയത്.

അതേസമയം ഇന്നിങ്‌സ് എണ്ണത്തില്‍ അര്‍ഷ്ദീപ് അതിവേഗം നേട്ടം സ്വന്തമാക്കിയതിനാല്‍ പട്ടികയില്‍ ഫലത്തില്‍ ഒന്നാം സ്ഥാനം അര്‍ഷ്ദീപിന് തന്നെയാകും. 99 ഇന്നിങ്‌സില്‍ നിന്നാണ് അര്‍ഷ്ദീപ് 65 വിക്കറ്റുകളില്‍ എത്തിയത്. ടിം സൗത്തി 119 ഇന്നിങ്‌സുകള്‍ കളിച്ചാണ് 65 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ഇരുവരും കഴിഞ്ഞാല്‍ ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്ത് സിംബാബ്‌വെ താരം ബ്ലസിങ് മുസരബാനിയാണ്. താരം 95 ഇന്നിങ്‌സില്‍ 62 വിക്കറ്റുകള്‍. സിംബാബ്‌വെയുടെ തന്നെ റിച്ചാര്‍ഡ് എന്‍ഗരവയും 62 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. താരം 96 ഇന്നിങ്‌സില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത്. പാകിസ്ഥാന്‍ ഏകദിന ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദി 60 വിക്കറ്റുകള്‍ 99 ഇന്നിങ്‌സ് കളിച്ച് വീഴ്ത്തി തൊട്ടുപിന്നില്‍ നില്‍ക്കുന്നു.

India pacer Arshdeep Singh continued to add to his impressive T20I record, equalling Tim Southee's milestone for the most wickets in the first six overs of men's T20Is involving Full Member nations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനല്ലൂര്‍ അപകടം: തെളിവ് നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

അനായാസം, അതിവേഗം പിവി സിന്ധു! സീസണിലെ രണ്ടാം കിരീടം

ആംബുലൻസ് കാത്തുനിന്ന് മുന്നിലേക്ക് ചാടി; 21കാരന് ദാരുണാന്ത്യം

ലോക്‌സഭ തെരഞ്ഞെടുപ്പ് നിയമ വിരുദ്ധമെന്ന് രാഹുല്‍, റാലി ഫ്ലോപ്പെന്ന് ബിജെപി, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മുൻ മന്ത്രി വീണ ജോർജ് അക്രമത്തെ പെരുപ്പിച്ചു കാണിച്ചു; ആക്രമണ കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്