സൂര്യകുമാര്‍ യാദവും ദ്രാവിഡും/ വീഡിയോദൃശ്യത്തില്‍ നിന്ന് 
Sports

'ഞാന്‍ ബാറ്റു ചെയ്യുന്നത് കണ്ടിട്ടില്ല അല്ലേ...'; സൂര്യകുമാര്‍ യാദവിനോട് ദ്രാവിഡ് 

ഓരോ തവണയും, മികച്ച ടി20 ഇന്നിംഗ്‌സ് ഞാന്‍ കണ്ടിട്ടില്ലെന്ന് കരുതും. അതിലും മികച്ചത് നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ഇന്ത്യയുടെ വിജയശില്‍പ്പിയായ സൂര്യകുമാര്‍ യാദവിനെ കളിയാക്കി കോച്ച് രാഹുല്‍ ദ്രാവിഡ്. മത്സര ശേഷം സൂര്യകുമാറിനെ ഇന്റര്‍വ്യൂ ചെയ്യുന്ന വീഡിയോയിലാണ് ദ്രാവിഡിന്റെ തമാശ.

'നിങ്ങള്‍ കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ ബാറ്റു ചെയ്തത് കണ്ടിട്ടുണ്ടാകില്ല അല്ലേ' എന്നായിരുന്നു ദ്രാവിഡിന്റെ ചോദ്യം. 'എന്റെ കൂടെ ഒരാളുണ്ട്, ഞാന്‍ ബാറ്റ് ചെയ്യുന്നത് കുട്ടിക്കാലത്ത് അയാള്‍ കണ്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്'. ദ്രാവിഡ് പറയുന്നു. 

'ഞാന്‍ കണ്ടിട്ടുണ്ട്' എന്നായിരുന്നു ചിരിച്ചു കൊണ്ട് സൂര്യയുടെ മറുപടി. 'ഇല്ല നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല' എന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. 'അസാധാരണ പ്രകടനമായിരുന്നു സൂര്യയുടേത്. ഓരോ തവണയും, മികച്ച ടി20 ഇന്നിംഗ്‌സ് ഞാന്‍ കണ്ടിട്ടില്ലെന്ന് കരുതും. അതിലും മികച്ചത് നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരുന്നു', എന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. 

ആക്രമമോത്സുക ബാറ്റിങ്ങ് ശൈലിക്ക് ഉടമയായ സൂര്യകുമാര്‍ യാദവ് രാജ്‌കോട്ട് ട്വന്റി-20 യില്‍ വെറും 51 പന്തിലാണ് 112 റണ്‍സെടുത്തത്. ട്വന്റി 20 യില്‍ സൂര്യയുടെ മൂന്നാം സെഞ്ച്വറി കൂടിയാണ്. അതേസമയം സൂര്യകുമാറിന്റെ നേര്‍ വിപരീത ശൈലിയാണ് ദ്രാവിഡിന്റേത്. പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങ്ങാണ് ദ്രാവിഡ് കളിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT