ashes x
Sports

വെറും 852 പന്തില്‍ ടെസ്റ്റ് തീര്‍ന്നു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ജയിച്ചു!

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 4 വിക്കറ്റിന് വീഴ്ത്തി ഇംഗ്ലണ്ട്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ആഷസിന്റെ ചരിത്രത്തിലെ അതിവേഗം തീര്‍ന്ന ടെസ്റ്റ് പോരാട്ടങ്ങളുടെ പട്ടികയിലേക്ക് മെല്‍ബണില്‍ അരങ്ങേറിയ ബോക്‌സിങ് ഡേ ടെസ്റ്റും. 15 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നതിനും മെല്‍ബണ്‍ സാക്ഷ്യം നിന്നു. ആദ്യ ദിനത്തില്‍ മെല്‍ബണില്‍ മത്സരം കാണാനെത്തിയത് റെക്കോര്‍ഡ് കാണികളായിരുന്നു. അവരെ സാക്ഷിയാക്കി 2 ദിവസം തികയും മുന്‍പ് തന്നെ മത്സരം അവസാനിച്ചു. നാലിന്നിങ്‌സിലും ഇരു ടീമുകളും 200 പോലും കടക്കാത്ത മത്സരം കൂടിയാണ് ഇത്.

ആഷസ് ചരിത്രത്തില്‍ എറിഞ്ഞ പന്തുകളുടെ എണ്ണം നോക്കി ഫലം വിലയിരുത്തിയാല്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച നാലാമത്തെ മത്സരമായി ഈ പോരാട്ടം മാറി. ഇതേ പരമ്പരയിലെ പെര്‍ത്തിലെ പോരാട്ടമാണ് ഈ പട്ടികയില്‍ മൂന്നാമത്. അന്ന് മത്സരം തീര്‍ന്നത് 847 പന്തുകളില്‍. മെല്‍ബണില്‍ ഇരു ടീമുകളുമായി ആകെ എറിഞ്ഞത് 852 പന്തുകള്‍ മാത്രം. 1888ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറിയ ആഷസ് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ യഥാക്രമം 788, 792 പന്തുകളില്‍ അവസാനിച്ചിരുന്നു. ഇതാണ് നിലവില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

2011നു ശേഷം ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ മൂന്നാം തോല്‍വിയാണിത്. നേരത്തെ ഇന്ത്യയോട് 2018, 2020ലും ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ പോരാട്ടം തോറ്റിട്ടുണ്ട്. പിന്നാലെയാണ് ഇപ്പോഴത്തെ തോല്‍വി.

2011നു ഇംഗ്ലണ്ട് ഓസീസ് മണ്ണില്‍ ഒറ്റ ടെസ്റ്റും വിജയിച്ചിട്ടില്ല. മെല്‍ബണിലെ ജയം വരെ ടീം 18 മത്സരങ്ങള്‍ കളിച്ചു. അതില്‍ 16 മത്സരങ്ങളും തോറ്റു. രണ്ട് കളികളില്‍ സമനിലയില്‍ അവസാനിച്ചു.

ashes: England winning their first Test on Australian soil in 15 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി

എനർജി ഡ്രി​ങ്കു​ക​ൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി കു​വൈ​ത്ത്

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്; കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ രാജിവെച്ചു

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'കോണ്‍ഗ്രസേ..ഉരുളലല്ല, വേണ്ടത് മറുപടിയാണ്'; ആര്‍ജവമുണ്ടെങ്കില്‍ സതീശനും ചെന്നിത്തലയും മറുപടി പറയണമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT