മിച്ചല്‍ സ്റ്റാര്‍ക്ക്‌ 
Sports

ക്രിസ് വോക്സ് എറിഞ്ഞിട്ടു; ഓസിസ് 317ന് ഓള്‍ഔട്ട്;  ഇംഗ്ലണ്ടിന് ആദ്യവിക്കറ്റ് നഷ്ടം

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 317 റണ്‍സിന് അവസാനിച്ചു. രണ്ടാം ദിനം എട്ടുവിക്കറ്റിന് 299 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഓസ്‌ട്രേലിയയെ സ്‌കോര്‍ ബോര്‍ഡില്‍ പതിനെട്ടു റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ട് ഓള്‍ ഔട്ടാക്കി. ഇംഗ്ലണ്ട് ബോളര്‍ ക്രിസ് വോക്സാണ് ഓസിസിനെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ 36 റണ്‍സ് നേടി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒരു റണ്‍സ് എടുത്ത് കൂടാരം കയറി. ഹേസല്‍വുഡ് നാല് റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എടുത്തിട്ടുണ്ട്. 

ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിങിനു വിടുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് ഓസിസിനെ 317 റണ്‍സിന് പുറത്താക്കാനായത്.  ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മാര്‍ക് വുഡ്, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മര്‍നെസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ അര്‍ധ സെഞ്ചറി നേടി. ഇരുവരും 51 റണ്‍സ് വീതമെടുത്തു. ട്രാവിസ് ഹെഡ് (48), സ്റ്റീവ് സ്മിത്ത് (41), ഡേവിഡ് വാര്‍ണര്‍ (32) എന്നിവരും മികവോടെ തുടങ്ങി. എന്നാല്‍ അധികം ആയുസുണ്ടായില്ല.ഉസ്മാന്‍ ഖവാജ മൂന്ന് റണ്‍സുമായി ക്ഷണം മടങ്ങി. അലക്സ് കാരി 20 റണ്‍സിലും കാമറൂണ്‍ ഗ്രീന്‍ 16 റണ്‍സുമായും മടങ്ങി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ മുന്നിലെത്തി. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ വിജയം പിടിച്ച് ഇംഗ്ലണ്ട് തിരിച്ചടിച്ചു. ഇതോടെ നാലാം പോരാട്ടം നിര്‍ണായകമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT