വിക്കറ്റ് നേട്ടമാഘോഷിക്കുന്ന സ്കോട്ട് ബോളണ്ട്/ പിടിഐ 
Sports

ബൗളര്‍മാരുടെ മടങ്ങി വരവ്, ഗതി മാറി ആഷസ്; പോരാട്ടം ആവേശത്തിലേക്ക്

ആഷസ് പോരാട്ടത്തില്‍ നേരിയ ലീഡുമായാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആദ്യ രണ്ട് ദിവസം ബാറ്റര്‍മാരെ സഹായിച്ച എഡ്ജ്ബാസ്റ്റണിലെ പിച്ച് മൂന്നാം ദിനത്തില്‍ ബൗളര്‍മാര്‍ക്കൊപ്പം നിന്നു. ഇടയ്ക്ക് മഴ തടസപ്പെടുത്തിയെങ്കിലും ഇരു ടീമിലെ ബൗളര്‍മാരും ചേര്‍ന്നു 33 ഓവറില്‍ വീഴ്ത്തിയത് ഏഴ് വിക്കറ്റുകള്‍. വിട്ടുകൊടുത്തത് വെറും 103 റണ്‍സ്. 

ആഷസ് പോരാട്ടത്തില്‍ നേരിയ ലീഡുമായാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയില്‍. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ അവര്‍ക്ക് 35 റണ്‍സ് ലീഡ്. 

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സെടുത്തു ഡിക്ലയര്‍ ചെയ്തു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 386 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. 

രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാരെ ഇംഗ്ലണ്ടിന് നഷ്ടമായിക്കഴിഞ്ഞു. സാക് ക്രൗളി ഏഴ് റണ്‍സിലും ബെന്‍ ഡുക്കറ്റ് 19 റണ്‍സിലും പുറത്തായി. കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും വിക്കറ്റുകള്‍ പങ്കിട്ടു. റണ്ണൊന്നുമെടുക്കാതെ ഒല്ലി പോപും, ജോ റൂട്ടുമാണ് ക്രീസില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT