പാറ്റ് കമ്മിൻസും ജോഷ് ഹെയ്സൽവുഡും, Ashes x
Sports

അവർ തിരിച്ചെത്തുന്നു; നെറ്റ്‌സില്‍ പന്തെറിഞ്ഞ് കമ്മിന്‍സും ഹെയ്‌സല്‍വുഡും; ചങ്കിടിപ്പ് ഇംഗ്ലണ്ടിന്

ആഷസ് രണ്ടാം ടെസ്റ്റ് ഡിസംബര്‍ 4 മുതല്‍ 8 വരെ

സമകാലിക മലയാളം ഡെസ്ക്

ഗാബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നിന്നു വിട്ടു നിന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സഹ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് കളിച്ചേക്കും. ഗാബയില്‍ പകല്‍ രാത്രി മത്സരമായി അരങ്ങേറുന്ന പിങ്ക് ബോള്‍ പോരാട്ടമാണ് രണ്ടാം ടെസ്റ്റ്. പെര്‍ത്തില്‍ നടന്ന ആദ്യ പോരാട്ടത്തില്‍ ഇരുവരും കളിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 4 മുതല്‍ എട്ട് വരെ ഗാബയില്‍ അരങ്ങേറും.

പരിക്കു മാറി ഇരുവരും പരിശീലനത്തിനിറങ്ങിയത് ഓസ്‌ട്രേലിയയെ ഹാപ്പിയാക്കുന്നു. എന്നാല്‍ ചങ്കിടിപ്പ് ഇംഗ്ലണ്ടിനാണ്. ആദ്യ ടെസ്റ്റില്‍ മികച്ച കളി പുറത്തെടുത്തിട്ടും രണ്ടാം ഇന്നിങ്‌സില്‍ മത്സരം കൈവിടേണ്ടി വന്നത് ഇംഗ്ലണ്ടിനു ഇപ്പോഴും വിശ്വസിക്കാന്‍ ആയിട്ടില്ല. നെറ്റ്‌സില്‍ റെഡ് ബോളിലാണ് ഹെയ്‌സല്‍വുഡ് പന്തെറിഞ്ഞതെങ്കില്‍ കമ്മിന്‍സ് പിങ്ക് പന്തില്‍ തന്നെയാണ് പരിശീലനം നടത്തിയത്.

കമ്മിന്‍സിനു പുറത്തിനേറ്റ പരിക്കാണ് വില്ലനായത്. ഹെയ്‌സല്‍വുഡിനു കാലിനാണു പരിക്ക്. ആദ്യ ടെസ്റ്റില്‍ കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസീസ് ടീമിനെ നയിച്ചത്.

ആദ്യ ടെസ്റ്റില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയെ അഭിമുഖീകരിച്ചിട്ടും ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ കരുത്തോടെ തിരിച്ചെത്തി തങ്ങളുടെ അപ്രമാദിത്വം വ്യക്തമാക്കിയിരുന്നു. ലീഡ് വഴങ്ങിയിട്ടും ട്രാവിസ് ഹെഡ് നേടിയ സെഞ്ച്വറി ബലത്തില്‍ ഓസീസ് ത്രില്ലര്‍ വിജയമാണ് ആദ്യ ടെസ്റ്റില്‍ സ്വന്തമാക്കിയത്.

Ashes: Josh Hazlewood and Pat Cummins took part in a crucial training session in Sydney.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT