ashes pti
Sports

ആദ്യ ദിനത്തില്‍ മഴ കളിച്ചു; വഴി വെട്ടി റൂട്ടും ബ്രൂക്കും, ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

റൂട്ടിനും ബ്രൂക്കിനും അര്‍ധ സെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഭേദപ്പെട്ട നിലയില്‍. മഴയെ തുടര്‍ന്നു ആദ്യ ദിനത്തില്‍ 45 ഓവറാണ് എറിയാന്‍ സാധിച്ചത്. ഇംഗ്ലണ്ട് സ്റ്റംപെടുക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെന്ന നിലയില്‍.

ജോ റൂട്ടും ഹാരി ബ്രൂക്കും നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് പൊരുതിയത്. 57 റണ്‍സിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ് ഇംഗ്ലണ്ട് തിരിച്ചു വന്നത്. കളി നിര്‍ത്തുമ്പോള്‍ റൂട്ടും ബ്രൂക്കും ക്രീസില്‍ തുടരുന്നു.

റൂട്ട് 8 ഫോറുകള്‍ സഹിതം 72 റണ്‍സുമായി പുറത്താകാതെ നിന്നു. ബ്രൂക്ക് 6 ഫോറും ഒരു സിക്‌സും സഹിതം 78 റണ്‍സുമായും ക്രീസില്‍. ഓപ്പണര്‍ സാക് ക്രൗളി (16), ബെന്‍ ഡക്കറ്റ് (27), ജേക്കബ് ബേതേല്‍ (10) എന്നിവരാണ് പുറത്തായ താരങ്ങള്‍.

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. കരിയറിലെ അവസാന ടെസ്റ്റാണ് ഓസീസ് താരം ഉസ്മാന്‍ ഖവാജ കളിക്കുന്നത്.

ashes: Harry Brook and Joe Root rescued England from early collapse on a rain-affected first day at the SCG. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി വീണാ ജോര്‍ജ് വിശ്രമത്തില്‍; മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ; പാകിസ്ഥാന് ആശ്വാസം,നാളെ നിർണായക പോരാട്ടം

കോണ്‍ഗ്രസിനെ പിരിച്ചു വിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു, രാഹുല്‍ അത് നടപ്പാക്കും; പരിഹസിച്ച് കങ്കണ

ആദ്യം മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി 15 കാരനെ പീഡിപ്പിച്ചു

പ്രധാനമന്ത്രിയെ വിവാഹവിരുന്നിന് ക്ഷണിച്ച് വിജയ് ദേവരകൊണ്ടയും രശ്മികയും, അമിത് ഷായ്ക്ക് ഗണപതി സമ്മാനം

SCROLL FOR NEXT