ഫോട്ടോ: പിടിഐ 
Sports

അവസാന ഘട്ടത്തിൽ കത്തിക്കയറി ബം​ഗ്ലാദേശ്; ശ്രീലങ്കയ്ക്ക് ജയിക്കാൻ 184 റൺസ് 

ഓപ്പണര്‍ മെഹ്ദി ഹസ്സന്റെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം ലഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരേ ശ്രീലങ്കയ്ക്ക് ജയിക്കാൻ വേണ്ടത് 184 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. ടോസ് നേടി ശ്രീലങ്ക ആദ്യം ബൗളിങിന് ഇറങ്ങുകയായിരുന്നു. 

ബംഗ്ലാദേശ് തുടക്കം തൊട്ട് ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. 22 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത അഫീഫ് ഹൊസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 

ഓപ്പണര്‍ മെഹ്ദി ഹസ്സന്റെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം ലഭിച്ചു. 26 പന്തുകളില്‍ നിന്ന് രണ്ട് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയോടെ 38 റണ്‍സാണ് മെഹ്ദി ഹസ്സന്‍ നേടിയത്. 22 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്ത നായകന്‍ ഷാക്കിബ് അല്‍ ഹസ്സന്‍ താരത്തിന് മികച്ച പിന്തുണ സമ്മാനിച്ചു.

ഇരുവരും മടങ്ങിയ ശേഷം ക്രീസിലെത്തിയ അഫീഫ് ഹൊസൈന്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ബംഗ്ലാദേശിനെ മുന്നില്‍ നിന്ന് നയിച്ചു. 27 റണ്‍സെടുത്ത മഹ്‌മദുല്ലയെ കൂട്ടുപിടിച്ച് അഫീഫ് 22 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 39 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ ഇരുവരും പുറത്തായി. 

അവസാന ഓവറുകളിൽ ക്രീസിലൊന്നിച്ച മൊസഡെക്ക് ഹൊസൈനും തസ്‌കിന്‍ അഹമ്മദും ചേര്‍ന്ന് അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്തു. ഇരുവരും ചേര്‍ന്നാണ് ടീം സ്‌കോര്‍ 180 കടത്തിയത്. മൊസഡെക്ക് വെറും ഒന്‍പത് പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്തും ടസ്‌കിന്‍ ആറ് പന്തുകളില്‍ നിന്ന് 11 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗയും ചമിക കരുണരത്‌നെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദില്‍ഷന്‍ മധുശനക, മഹീഷ് തീക്ഷണ, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT