ഇന്ത്യൻ ടീം (Asia Cup 2025) x
Sports

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വീണ്ടും പ്രതിസന്ധി? ധാക്കയിലാണ് യോഗമെങ്കില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ

ശ്രീലങ്ക, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ ടീമുകളും എതിര്‍പ്പുമായി രംഗത്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ വര്‍ഷം നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം അനിശ്ചിതത്വത്തില്‍. വരാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) യോഗം ബംഗ്ലാദേശിലെ ധാക്കയില്‍ നടത്താനുള്ള തീരുമാനം ബിസിസിഐ അടക്കമുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ എതിര്‍ക്കുന്ന സാഹചര്യമാണ് പുതിയ പ്രതിസന്ധിക്കു കാരണം.

രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ഉലഞ്ഞു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ ധാക്കയില്‍ നടത്താനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ഈ മാസം 24നാണ് എസിസി യോഗം തീരുമാനിച്ചത്. ധാക്കയാണ് യോഗത്തിന്റെ വേദിയായും തീരുമാനിച്ചത്. ധാക്കയില്‍ നടത്തിയാല്‍ പങ്കെടുക്കില്ലെന്നു ബിസിസിഐ എസിസിയേയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനേയും അറിയിച്ചിട്ടുണ്ട്.

ബിസിസിഐക്ക് പിന്തുണയുമായി ശ്രീലങ്ക, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകളും ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്നും യോഗം ധാക്കയില്‍ നടത്തുമെന്നാണ് എസിസി ചെയര്‍പേഴ്‌സനും പാക് ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ മൊഹ്‌സിന്‍ നഖ്‌വിയുടെ തീരുമാനം.

യോഗ വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് എസിസിയുമായി ബിസിസിഐ ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്കു മറുപടിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ബിസിസിഐയോടു അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Asia Cup 2025: The ACC meeting is scheduled to be held on July 24 in Dhaka. The decision of the BCCI stems from the strained political relations between India and Bangladesh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ വടക്കന്‍ പോര്; ഇന്ന് നിശബ്ദ പ്രചാരണം; ശനിയാഴ്ച ഫലം അറിയാം

വയനാട്ടില്‍ വോട്ടു പിടിക്കാന്‍ മദ്യ വിതരണം; പരാതിയുമായി കോണ്‍ഗ്രസ്

തങ്കയങ്കി ചാര്‍ത്തി ദീപാരാധന 26ന്; ഘോഷയാത്ര എത്തുന്ന സ്ഥലവും സമയവും അറിയാം

ലോക്‌സഭയില്‍ സുരേഷ് ഗോപിക്ക് വോട്ട് തൃശൂരില്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും; എങ്ങനെ? വിശദീകരിക്കണമെന്ന് വി എസ് സുനില്‍കുമാര്‍

പതിനായിരത്തോളം അംഗങ്ങള്‍; പെണ്‍വാണിഭം വാടസ്ആപ്പ് കൂട്ടായ്മ വഴി; വന്‍സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

SCROLL FOR NEXT