India T20I captain Suryakumar  ഫയൽ
Sports

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ചൊവ്വാഴ്ച, സഞ്ജുവും അഭിഷേകും ഓപ്പണിങ് ജോടി?, സൂര്യകുമാര്‍ നയിച്ചേക്കും, സാധ്യതകള്‍ ഇങ്ങനെ

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സൂര്യകുമാര്‍ യാദവ് നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ സൂര്യകുമാര്‍ യാദവ് നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചൊവ്വാഴ്ച മുംബൈയില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ സൂര്യകുമാര്‍ യാദവ് ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പോകും. സ്പോര്‍ട്സ് ഹെര്‍ണിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ആരോഗ്യം വീണ്ടെടുക്കാനും മത്സരത്തിലേക്ക് തിരിച്ചുവരുന്നതിനും സൂര്യകുമാര്‍ നിലവില്‍ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലാണ്. ഇതിനകം സൂര്യകുമാര്‍ നെറ്റ്സില്‍ ബാറ്റിങ് പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്.

'ഏഷ്യാ കപ്പിനുള്ള ടീമിനെ ഓഗസ്റ്റ് 19 ന് മുംബൈയില്‍ തെരഞ്ഞെടുക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം ചീഫ് സെലക്ടറും മുന്‍ ഇന്ത്യന്‍ പേസറുമായ അജിത് അഗാര്‍ക്കറും പത്രസമ്മേളനം നടത്തും,'- ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശ്രേയസ് അയ്യര്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചേക്കില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സെലക്ടര്‍മാര്‍ യശസ്വി ജയ്സ്വാളിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

'ഓപ്പണിങ് ജോടിയില്‍ സഞ്ജു സാംസണിലും അഭിഷേക് ശര്‍മ്മയിലുമാണ് സെലക്ഷന്‍ കമ്മിറ്റി വിശ്വാസം പുലര്‍ത്തുന്നത്. ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടം നേടാന്‍ പോലും പാടുപെടുകയാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്സ്വാളും മധ്യനിര ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യരും പോലും ടി20 ടീമില്‍ ഇടം നേടിയേക്കില്ല. റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സെലക്ടര്‍മാര്‍ ജയ്സ്വാളിനോട് പറഞ്ഞിട്ടുണ്ട്,'- ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ടി20യില്‍ 36.90 ശരാശരിയില്‍ 1,107 റണ്‍സ് നേടിയിട്ടുള്ള ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് 161.13 സ്‌ട്രൈക്ക് റേറ്റും എട്ട് അര്‍ദ്ധ സെഞ്ച്വറികളും ഉണ്ട്. ടി20 ലോകകപ്പ് വിജയത്തിന് ശേഷമുള്ള 75 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്‌കോര്‍. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന് ശേഷം, ഗില്‍ 22 മത്സരങ്ങളില്‍ നിന്ന് 47.00 ശരാശരിയില്‍ 893 റണ്‍സ് നേടിയിട്ടുണ്ട്. 147 ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റും എട്ട് അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച സ്‌കോര്‍ 93 ആണ്. സഞ്ജു സാംസണിനും അഭിഷേക് ശര്‍മ്മയ്ക്കും ശേഷം മികച്ച ഫോമില്‍ തുടരുന്ന തിലക് വര്‍മയും ടീമില്‍ ഇടംനേടിയാല്‍ ഗില്ലിന് ടീമില്‍ ഇടംനേടാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Asia Cup 2025: Suryakumar Yadav To Lead India,  team will be picked on Aug 19 in Mumbai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT