അര്‍ധ സെഞ്ച്വറി നേടിയ ഫര്‍ഹാന്റെ ആഹ്ലാദ പ്രകടനം  x
Sports

പേസര്‍മാരെ ബൗണ്ടറി കടത്തി പാക് ബാറ്റര്‍മാര്‍, ഇന്ത്യയ്ക്ക് 172 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 172 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ 171 റണ്‍സ് സ്‌കോര്‍ ചെയ്തത്. 45 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ 21 ല്‍ നില്‍ക്കെ 9 പന്തില്‍ 15 റണ്‍സെടുത്ത ഫഖര്‍ സമാന്‍ പുറത്തായെങ്കിലും സയിം അയൂബുമായി ചേര്‍ന്ന് ഫര്‍ഹാന്‍ സ്‌കോര്‍ 93 ല്‍ എത്തിച്ചു. പത്ത് ഓവറില്‍ 90 കടന്ന പാകിസ്ഥാന്‍ പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് മാത്രമാണ് നഷ്ടപ്പെടുത്തിയത്. ഫീല്‍ഡിലെ ഇന്ത്യന്‍ താരങ്ങളുടെ പിഴവുകള്‍ മുതലെടുത്ത് പാക് ബാറ്റിങ് നിര സ്‌കോറിങ് വേഗം കൂട്ടി. ഇതിനിടെ മൂന്ന് ക്യാച്ചുകളാണ് ഇന്ത്യ നിലത്തിട്ടത്.

നേരത്തെ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കും മുമ്പെ ഫര്‍ഹാന്‍ നല്‍കിയ ക്യാച്ച് തേര്‍ഡ്മാനില്‍ അഭിഷേക് ശര്‍മ കൈവിട്ടിരുന്നു. പിന്നാലെ പവര്‍പ്ലേയില്‍ ബുംറയെ തെരെഞ്ഞു പിടിച്ച് ശിക്ഷിച്ച ഫര്‍ഹാന്‍ പാക് സ്‌കോറുയര്‍ത്തി. പവര്‍ പ്ലേക്ക് പിന്നാലെ സാഹിബ്‌സാദ ഫര്‍ഹാന്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ലോംഗ് ഓഫില്‍ നല്‍കിയ രണ്ടാമത്തെ ക്യാച്ചും അഭിഷേക് ബൗണ്ടറിയില്‍ കൈവിട്ടു. ഇത്തവണ ക്യാച്ച് വിട്ടതിന് പിന്നാലെ അഭിഷേക് സിക്‌സും വഴങ്ങി. പിന്നാലെ കുല്‍ദീപ് യാദവിനെതിരെയും അക്ഷര്‍ പട്ടേലിനെതിരെയും സിക്‌സ് പറത്തിയാണ് ഫര്‍ഹാന്‍ 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.

14.1 ഓവറില്‍ നാലിസ് 115 എന്ന നിലയിലായി പാകിസ്ഥാന്‍. പിന്നീട് വിക്കറ്റുകള്‍ വീണെങ്കിലും പാകിസ്ഥാന്റെ സ്‌കോറിങ് വേഗം കുറച്ചില്ല. ഹുസെയ്ന്‍ താലാട്ട് (10 പന്തില്‍ 11 റണ്‍സ്), 45 പന്തില്‍ 58 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവരാണ് ഇതിനിടെ പുറത്തായത്. അവസാന ഓവറുകളില്‍ എത്തിയ മുഹമ്മദ് നവാസ്(19 പന്തില്‍ 21), ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ( 13 പന്തില്‍ 17 റണ്‍സ്), ഫഹീം അഷ്‌റഫ്(8 പന്തില്‍ 20 റണ്‍സ്) എന്നിവര്‍ ചേര്‍ന്നാണ്. പാക് സ്‌കോര്‍ 171 എത്തിച്ചത്.

Asiacup 2025 India-Pak super four match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT